കസബിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചു

10:53 PM Apr 23, 2018 | Deepika.com
മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കസബിൽ രാജ്യത്തെ മുൻനിര ധന വിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് പുതിയ ശാഖ തുറന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബലിന്‍റെ 46-ാമത് ശാഖയാണ് റെയിൻബോ ബേക്കറിക്കു സമീപം കസബിൽ പ്രവർത്തനം ആരംഭിച്ചത്.

പുതിയ ശാഖയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഖാലിദ് ബിൻ മൊഹമ്മദ് അൽ സൂരി നിർവഹിച്ചു.

വിനോദ സഞ്ചാര മേഖലയായ കസബിൽ അവധി ദിവസങ്ങളുൾപ്പെടെ ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് കന്പനി മാനേജിംഗ് ഡയറക്ടർ കെ.എസ്.സുബ്രഹ്മണ്യൻ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജനറൽ മാനേജർ ആർ.മധുസൂദനൻ, ശാഖാ മാനേജർ ധനേഷ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം