കുവൈത്ത്: ബേക്കൽ കുന്നിൽ ഹാപ്പി ക്ലബ് യുഎഇ കമ്മിറ്റി സംഘടിപ്പിച്ച കിളറിയ പ്രീമിയർ ലീഗിൽ (കെപിഎൽ) ഉസ്മാനിയ എഫ്സി ജേതാക്കളയായി. വാശിയേറിയ ഫൈനലിൽ ഹംസ ഇബ്രാഹിമിന്റെ ഉണ്ടപ്പിലാവ് എഫ്സിയെ ഏകപഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
ദുബായ് ഖുസൈസ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരം പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ (കുവൈത്ത്) ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അലീജ് ഇബ്രാഹിം കേക്ക് കട്ടു് ചെയ്തു മത്സരത്തിന് തുടക്കം കുറിച്ചു . ഫിറോസ് ഇബ്രാഹിം (ഖത്തർ പ്രതിനിധി), ഇസ്മായിൽ (ഒമാൻ പ്രതിനിധി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഷംനാസ് സ്പോണ്സർ ചെയ്ത കുന്നിൽ എഫ്സി , ജാഫർ ത്രീസ്റ്റാർ ഗ്രൂപ്പിന്റെ ത്രീസ്റ്റാർ എഫ്സി, സമീർ സ്പോണ്സർ ചെയ്ത ടീ സ്പോട് എഫ്സി എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരച്ച മറ്റു ടീമുകൾ. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരം വെള്ളിയാഴ്ച രാവിലെ എട്ടു വരെ നീണ്ടു.
കാസറഗോഡ് ജില്ലയിലെ പ്രശസ്ത സെവൻസ് ഫുട്ബോൾ ക്ലബ് കൂടിയായ ബേക്കൽ കുന്നിൽ ഹാപ്പി ഖിലരിയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ടൂർണമെന്റ് കമ്മിറ്റി കണ്വീനർ ജംഷീർ ഹസൈനാർ, ഭാരവാഹികളായ സത്താർ മുഹമ്മദ്, ഇസ്മായിൽ താനൂർ, ഹാഷിർ ഹക്കീം, അബ്ദുൽ ലത്തീഫ് , ഹകീം മുഹമ്മദ്, ഫൈസൽ ബാവ, അൻവർ സാദാത്, സകരിയ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.
വിജയികൾക്കുള്ള ട്രോഫി സത്താർ കുന്നിലും റണ്ണേഴ്സിനുള്ള ട്രോഫി ഫൈസൽ അഷ്ഫാക്കും വിതരണം ചെയ്തു. ടീം ഓണേഴ്സിനുള്ള ട്രോഫി അലീജ് ഇബ്രാഹിം കൈമാറി. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാനിയ എഫ്സിയിലെ ബാദുഷക്ക് ബഷീർ ഇസ്മായിയും മികച്ച സ്റ്റോപ്പേറായി തെരഞ്ഞെടുക്കപ്പട്ട ടി സ്പോട്ടിലെ ഫാസിലിന് നാച്ചു ഖിളറിയയും മികച്ച ഗോൾ കീപ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാനിയയിലെ ഫൈസലിന് ഷംനാസും ഏറ്റവും കൂടുതൽ ഗോൾ നേടിയ (ഏഴു ഗോൾ) ഉണ്ടപ്പിലാവിന്റെ ശുഹൈബിനു ഹനീഫ കാദർ ഹാജിയും കളി നിയന്ത്രിച്ച റഫീഖ് ഹദ്ദാദ് നഗറിനു സാദാതും താരങ്ങൾക്കുള്ള മെഡലുകൾ ജംഷീറും വിതരണം ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കിളറിയ പ്രീമിയർ ലീഗ്: ഉസ്മാനിയ എഫ്സി ജേതാക്കൽ
10:53 PM Apr 23, 2018 | Deepika.com