പയ്യന്നൂർ സൗഹൃദവേദി വാർഷികം ആഘോഷിച്ചു

10:46 PM Apr 23, 2018 | Deepika.com
മസ്കറ്റ്: പയ്യന്നൂർ സൗഹൃദവേദിയുടെ ആറാമത് വാർഷികം വർണാഭമായ ചടങ്ങുകളോടെ അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.

പയ്യന്നൂർ ഫെസ്റ്റ് ഇന്ത്യൻ എംബസി കോണ്‍സലർ വിഭാഗം സെക്കൻഡ് സെക്രട്ടറി പി.കണ്ണൻനായർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിദ്വാൻ പി. കേളു നായരുടെ ജീവിതത്തെ ആസ്പദമാക്കി മഞ്ജുളൻ സംവിധാനം ചെയ്ത നാടകം ന്ധകേളു’ കാണികളുടെ കൈയടി നേടി. നാടകത്തിലെ കേന്ദ്ര കഥാ പാത്രമായ കേളുവിനെ ഷൈജു കൃഷ്ണൻ അവതരിപ്പിച്ചു. തുടർന്നു പയ്യന്നൂർ സൗഹൃദവേദി വനിതാ വിഭാഗത്തിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തവും ഗാനങ്ങളും അരങ്ങേറി. മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്‍റെ തായംബകക്ക് മനോഹരൻ നേതൃത്വം നൽകി.

പ്രസിഡന്‍റ് ബാബു പുറവങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഒമാൻ ടി.വി.നാടക വിഭാഗം ഡയറക്ടർ താലിബ് മുഹമ്മദ് ആൽബലൂഷി വിശിഷ്ടാതിഥിയായി. ഐഎസ്സി മലയാള വിഭാഗം കണ്‍വീനർ ടി.ഭാസ്കരൻ, നായർ ഫാമിലി യൂണിറ്റി പ്രസിഡന്‍റ് ശിവശങ്കര പിള്ള, വനിതാ വിഭാഗം കോഓർഡിനേറ്റർ ഉഷ രവീന്ദ്രനാഥ്, സെക്രട്ടറി രാജീവ് മടായി, ട്രഷറർ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം