കായലിൽ വീണ ഷോണ്‍ ഷിജുവിനെ രക്ഷപെടുത്തിയപ്പോൾ സ്വന്തം മകനെ മറ്റൊരാളെ ഏൽപിച്ച് നീന്താൻ പോലും വശമില്ലാത്ത അരുണ്‍ ക്ലീറ്റസ് കായലിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു.
ചാലക്കുടി വ്യാപാരഭവനിൽ ചേർന്ന അനുമോദന യോഗം വിജിലൻസ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ വി.ഡി ദേവസി അധ്യക്ഷത വഹിച്ചു. മുൻ എം.പി. കെ.പി ധനപാലൻ കീർത്തിപത്രം നൽകി സംസാരിച്ചു. സംഘാടക സമിതി ജനറൽ കണ്‍വീനർ പോൾ പറന്പി, ചാലക്കുടി നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, അഡ്വ. സജി റാഫേൽ, ജേക്കബ് കരിപ്പായി, സ്മിത ജെയ്, ഫാ. അബ്രോസ്, വിജയ് തെക്കൻ, ജോയ് മൂത്തേടൻ, റോസി ലാസർ, ഫാ. വർഗീസ് പാത്താടൻ തുടങ്ങിയവർ സംസാരിച്ചു. അംഗീകാരമായി ലഭിച്ച 25000 രൂപ അരുണ്‍ ക്ലീറ്റസ് ചാലക്കുടിയിലെ ആൽഫാ പാലിയേറ്റീവ് കെയറിനു സംഭാവന നൽകി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം