ന്യൂയോർക്ക്: സമ്മർ വെക്കേഷനിൽ ഇന്ത്യയിലേക്ക് സന്ദർശനത്തിനു പോയിരുന്ന 10 വയസുള്ള ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി ഇനി മുതൽ ഇന്ത്യയിലേക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പത്തുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം അയച്ചു. ഇന്ത്യയിൽ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണു പെണ്‍കുട്ടിയുടെ വിഡിയോ സന്ദേശം.
ഇന്ത്യയിൽ എത്തിയാൽ മാനഭംഗത്തിനിരയാകുമോ എന്ന ഭയമാണ് ഇന്ത്യയിലേക്കു പോകുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നതെന്നു പേരു വെളിപ്പെടുത്താത്ത പെണ്‍കുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിൽ സ്ത്രീകളും പെണ്‍കുട്ടികളും മാനഭംഗത്തിനിരയാകുന്നുവെന്നു വാർത്തകൾ ദിനംതോറും പ്രത്യക്ഷപ്പെടുന്നതിൽ ആശങ്കയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ജമ്മു കശ്മീർ കഠുവയിൽ എട്ടു വയസുള്ള പെണ്‍കുട്ടിയെ മയക്കു മരുന്നു നൽകി കൂട്ട ബലാത്സംഗം നടത്തിയ സംഭവം മോദിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യയിലെ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സംരക്ഷണം നൽകണമെന്നും പെണ്‍കുട്ടി വീഡിയൊ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
താൻ ഇനി ഇന്ത്യയിലേക്കില്ല.... പ്രധാനമന്ത്രിക്കയച്ച വീഡിയോ സന്ദേശത്തിൽ ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി
10:30 PM Apr 20, 2018 | Deepika.com