ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ താമസിക്കുന്ന മല്ലപ്പള്ളി നിവാസികളുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി ചാക്കോ നൈനാൻ(പ്രസിഡന്റ്), സിജോ ജോയി(വൈസ് പ്രസിഡന്റ്), റെസ് ലി മാത്യു(സെക്രട്ടറി), ഷൈനി ഉമ്മൻ(ജോയിന്റ് സെക്രട്ടറി), സെന്നി ഉമ്മൻ (ട്രഷറർ), കമ്മറ്റി അംഗങ്ങളായി ജോണ്‍സി, കുര്യൻ കുര്യൻ, ജെസി ചാക്കോ, തോമസ് ഈപ്പൻ(ലാലച്ചൻ), തോമസ് മാത്യു (ഷാജി) എന്നിവരെ തെരഞ്ഞെടുത്തു.
മല്ലപ്പള്ളി സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പർശമായ വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഈ വർഷത്തെ ധനസഹായം സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മല്ലപ്പള്ളി താലുക്കിലെ ആരെ നഴ്സിംഗ് വിദ്യാർത്ഥികളായ ജോമോൾ പി. ഫ്രാൻസ്, മെലിൻ മാത്യുവിനുമുള്ള ധനസഹായം അമേരിക്ക സന്ദർശിച്ച പി. എം. ചാക്കോ പാലയ്ക്കാമണ്ണിനെ ഏൽപിച്ചതായി പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം
10:14 PM Apr 20, 2018 | Deepika.com