ജിദ്ദ: പതിനാലു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അജ് വ ജിദ്ദ കമ്മിറ്റിയുടെ സജീവ പ്രവർത്തകനും, കായംകുളം കാപ്പിൽ സ്വദേശിയുമായ സലീം. യു. കാപ്പിലിന് അജ് വ ജിദ്ദ കമ്മിറ്റി യാത്രയയപ്പു നൽകി. അദ്ദേഹത്തിന് കമ്മിറ്റിയുടെ മൊമെന്റോ ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ കൈമാറി. ഭാരവാഹികളായ ഷഫീഖ് കാപ്പിൽ, അബ്ദുൾ റസാഖ് മാസ്റ്റർ മന്പുറം, നൗഷാദ് ഓച്ചിറ എന്നിവർ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍
സലീം കാപ്പിലിന് അജ് വ യാത്രയയപ്പു നൽകി
10:59 PM Apr 19, 2018 | Deepika.com