ദമാം: തലശേരി എടക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന· ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള തറവാടിന് ദമാമിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. നിരാലംഭർക്കാശ്രയമായി സ്ഥാപിതമായ ഈ ഭവനം സുമനസുകളുടെ സഹായത്തോടെയാണ് വളർച്ച പിന്നിട്ടത്. സൗദിയിൽ റിയാദിലും ജിദ്ദയിലുമാത്രമാണ് കമ്മറ്റി നിലവിലുള്ളത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജീവകാരുണ്യ മേഖലയിലെ പ്രവർത്തന മികവു കൊണ്ട് ശ്രദ്ധനേടിയ തറവാട് ദമാം ഘടകത്തിന്റെ ആദ്യ നിർവാഹക സമിതി യോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. ട്രസ്റ്റ് ചെയർമാൻ സമീർ കോയക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന കമ്മിറ്റി രൂപീകരണത്തിൽ ഭാരവാഹികളെയും പ്രവർത്തക സമിതിയംഗങ്ങളെയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി മുനീർ തലശേരിയും, വൈസ് പ്രസിഡന്റുമാരായി മഹർ സൈഫ്, സുഹൈൽ എന്നിവരും ജനറൽ സെക്രട്ടറിയായി തൗസീഫ് ഇംതിയാസും ഖജാൻഞ്ചിയായി സഹനാസ് അബുബക്കർ രക്ഷാധികാരികളായി ടി.പി.എം ഫസൽ, മുസ്തഫാ തലശേരി, ഇംതിയാസ്, ലത്തീഫ് തലശ്ശേരി, ഉസ്മാൻ എന്നിവരെ തെരഞ്ഞെടുത്തു.
ടി.പി.എം ഫസൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ സമീർ കോയക്കുട്ടി തറവാടിനെ സദസിനു പരിചയപ്പെടുത്തി. ചെറുപ്പക്കാരായ അംഗങ്ങളുടെ പ്രാതിനിധ്യവും തറവാട് പോലെയുള്ള ജീവകാരുണ്യ പ്രസ്ഥാനത്തോട് അവർ കാണിക്കുന്ന ആഭിമുഖ്യവും സംഘടനക്ക് മുതൽക്കൂട്ടായി മാറട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിയോഗിക്കപ്പെട്ട ഉത്തരവാദിത്ത്വങ്ങൾ പൂർത്തീകരിക്കുന്നതിനും നിരാലംബരായ തെരുവിൽ അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ ആശാ കേന്ദ്രമായി മാറിയ തറവാടിന് കരുത്തുപകരുന്നതിനും ഓരോ അംഗങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് മുനീർ തലശേരി ഉപസംഹാര പ്രസംഗത്തിൽ പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
തറവാട് ദമാം കമ്മിറ്റി രൂപീകരിച്ചു
10:55 PM Apr 19, 2018 | Deepika.com