ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ മനം നിറയെ കാഴ്ചയുടെ നിത്യ വസന്തം തീർത്തു ഫ്ളവേഴ്സ് ടിവി യുഎസ്എ അമേരിക്കൻ മണ്ണിലെത്തിയിട്ട് ഒരു സംവത്സരം പിന്നിട്ടിരിക്കുന്നു. ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അതിവിപുലമായ ഒരു മെഗാ സ്റ്റാർ ഷോ ഫ്ളവേഴ്സ് ടിവി യു.എസ്.എ ഷിക്കാഗോയിൽ ഒരുക്കിയിരിക്കുന്നു. പ്രഗത്ഭ സിനിമ സംവിധായകൻ ഷാഫി അണിയിച്ചൊരുക്കിയിരിക്കുന്ന ഷോയിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ബിജു മേനോൻ, മിയ ജോർജ്, കലാഭവൻ ഷാജോണ്‍, ഗായതി സുരേഷ്, ശ്വേതാ മേനോൻ, സാജു നവോദയ, നജിം അർഷാദ് തുടങ്ങിവരോടൊപ്പം ഇരുപത്തി അഞ്ചോളം മറ്റു പ്രമുഖ താരങ്ങളും പങ്കെടുക്കുന്നു.
ഏപ്രിൽ 27-നു വൈകുന്നേരം 7.30ന് ഷിക്കാഗോയിലെ ബാർട്ട് ലെറ്റിലുള്ള ജെയിൻ സെന്റർ ഓഡിറ്റോറിയത്തിൽ വച്ചാണ് മെഗാ ഷോ അരങ്ങേറുന്നത്. ഇതിനോടനുബന്ധിച്ചു ഏപ്രിൽ 26നു വ്യാഴാഴ്ച വൈകുന്നേരം ലൈലിൽ ഉള്ള ഷെറാട്ടൻ ഹോട്ടലിൽ (Sheraton Lisle Naperville Hotel) ഒരു റെഡ് കാർപെറ്റ് ഇവന്റും സംഘടിപ്പിക്കുന്നു. പരിപാടിയിൽ ഷിക്കാഗോയിലെ കലാ, മത, സാംസ്കാരിക, പ്രൊഫഷണൽ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരിക്കുന്ന സംഘടനകളിലെയും ക്ലബ്ബ്കളിലേയും മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നതായിരിക്കും.
പ്രവേശനത്തിനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. റെഡ് കാർപെറ്റ് ഇവെന്റും മെഗാ ഷോയും, ഒരു ചരിത്ര വിജയമാക്കാൻ എല്ലാവരുടെയും സാന്നിധ്യവും, സഹകരണവും സംഘാടക സമിതി വിനയ പുരസരം അഭ്യർത്ഥിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ബിജു സക്കറിയ: (847) 630 6462
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ വാർഷികാഘോഷം ഏപ്രിൽ 27 ന് ഷിക്കാഗോയിൽ
10:37 PM Apr 19, 2018 | Deepika.com