ഇടവകയിലെ മദേഴ്സ് ഫോറം മുൻ പ്രസിഡന്റും, പള്ളിയുടെ മേൽനോട്ടത്തിൽ നടത്തിയി ന്ന ഡേ കെയർ അധ്യാപികയുമായി ന്ന ദിവംഗതയായ സാറാ യോഹന്നന്റെ സ്മരണാർത്ഥമായി ì ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം നടത്തപ്പെട്ടത്. സാറാ യോഹന്നാന്റെ സഹോദരി ഗ്രേസി മോഡിയാണ് സ്പെല്ലിംഗ് ബീ വിജയികൾçള്ള കാഷ് അവാർഡ് സ്പോണ്സർ ചെയ്തത്.
ഏപ്രിൽ 15 ഞായറാഴ്ച ദിവ്യബലിക്കുശേഷം നടത്തപ്പെട്ട സാറാ യോഹന്നാൻ മെമ്മോറിയൽ രണ്ടാമത് ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം മൽസരാർത്ഥികൾçം, കാണികൾക്കും ഒരു പോലെ ആവേശം പകർì. മിഡിൽസ്കൂൾ, ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്ന് 47 കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു.
ഇടവക വികാരി റവ. ഫാ. വിനോദ് ജോർജ് മഠത്തിപ്പറന്പിൽ ബൈബിൾ ബീ മൽസരം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ റോഷിൻ പ്ലാമൂട്ടിൽ, മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയിൽ, ജനറൽ കോർഡിനേറ്റർ ജോസ് മാളേയ്ക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ലീനാ ജോസഫ്, അവാർഡ് സ്പോണ്സർ ഗ്രേസി മോഡി, പിറ്റിഎ. ഭാരവാഹികളായ തോമസ് ചാക്കോ (ബിജു), സുനിൽ തോമസ് എബ്രാഹം എന്നിവ ം, മതബോധനസ്കൂൾ æട്ടികളും, അദ്ധ്യാപക ം, മാതാപിതാക്കളും ഉദ്ഘാടനചടങ്ങിë സാക്ഷ്യം വഹിച്ചു.
എട്ടാം ക്ലാസ് വിദ്യാർത്ഥിനി അബിഗെയിൽ ചാക്കോ ബൈബിൾ സ്പെല്ലിംഗ് ബീ ചാന്പ്യëം, ആറാം ക്ലാസ് വിദ്യാർത്ഥി ജോണ് സോജൻ റണ്ണർ അപ്പുമായി. വിജയികൾക്ക് സാറാ യോഹന്നാന്റെ സ്മരണാർത്ഥം ഗ്രേസി മോഡി സ്പോണ്സർ ചെയ്ത കാഷ് അവാർഡും സർട്ടിഫിക്കറ്റും ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ നൽകി ആദരിച്ചു. മതാദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, റോസ് മേരി ജോർജ്, അലക്സ് പടയാറ്റിൽ, അഞ്ജു ജോസ് എന്നിവർ സ്പെല്ലിംഗ് ബീ ജഡ്ജിമാരായും, ലീനാ ജോസഫ്, ജെന്നി ചാക്കോ, ജ്യോതി എബ്രാഹം എന്നിവർ ഹോസ്റ്റുമാരായും നല്ലപ്രകടനം കാഴ്ച്ചവച്ചു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ