മാ​ർ അ​ത്ത​നാ​സി​യോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച

07:02 PM Apr 19, 2018 | Deepika.com
ന്യു​യോ​ർ​ക്ക്: കാ​ലം ചെ​യ്ത മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യും റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​നും ആ​യ ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സി​ന്‍റെ (74) ഭൗ​തി​ക​ശ​രീ​രം വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ത്യേ​ക ക​ബ​റി​ട​ത്തി​ൽ ക​ബ​റ​ട​ക്കും. രാ​വി​ലെ 10ന് ​ന​ഗ​രി​കാ​ണി​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ടെ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ആ​രം​ഭി​ക്കു​മെ​ന്ന് സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ​ഭാ സെ​ക്ര​ട്ട​റി റ​വ. കെ.​ജി. ജോ​സ​ഫ് അ​റി​യി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ളും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു.

നെ​ടും​ന്പ്രം ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗം ആ​യ സ​ഫ്ര​ഗ​ൻ തി​രു​മേ​നി 1944 ഏ​പ്രി​ൽ 26 ന് ​ജ​നി​ച്ചു. 1969 മേ​യ് മൂ​ന്നി​ന് ശെ​മ്മാ​ശു​പ​ട്ട​വും ജൂ​ണ്‍ 14ന് ​ക​ശീ​ശാ പ​ട്ട​വും സ്വീ​ക​രി​ച്ചു. 1989 ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് എ​ന്ന നാ​മ​ത്തി​ൽ എ​പ്പി​സ്കോ​പ്പ​യാ​യി. 2015 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്തു. കാ​ന​ഡ​യി​ലെ ടൊറന്റോ ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​യാ​യി​രു​ന്നു കാ​ലം ചെ​യ്ത മാ​ർ അ​ത്ത​നാ​സി​യോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത.

ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ടെ​ക്സ​സ് സ​മ​യം വ്യാ​ഴം വൈ​കി​ട്ട് 10 മു​ത​ൽ സ​ഭ​യു​ടെ വെ​ബ് സൈ​റ്റ് ആ​യwww.marthoma.in or www.sdimagingstudio.com/live നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം