ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മനം കവരാൻ ഭരതനാട്യത്തിലധിഷ്ഠിതമായ ’ഡാൻസിംഗ് ഡ്രംസ്’ എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ താരം പദ്മശ്രീ ശോഭന വീണ്ടും അമേരിക്കയിൽ എത്തുന്നു. വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രമാണ് ഈ അപൂർവ കലാവിരുന്നു കാണാൻ ന്യൂയോർക്കിലെ ഇന്ത്യക്കാർക്ക് അവസരം ഒരുക്കുന്നത്. മേയ് 25 വെള്ളിയാഴിച്ച വൈകിട്ട് 7 മുതൽ ക്യുൻസ് ഹിന്ദു ടെംപിൾ ഓഡിറ്റോറിയത്തിൽ വച്ചാണ് (Hindu Temple Auditorium 143-09 Holly Ave, Flushing, NY 11355). വെസ്റ്റ് ചെസ്റ്റർ അയ്യപ്പസേവാ ക്ഷേത്രത്തിന്റെ ധനശേഖരണാർദ്ധം നടത്തുന്ന ഈ പ്രോഗ്രാം അമേരിക്കയിലെത്തിക്കുന്നത് ബീനാ മേനോൻ (ന്യൂജേഴ്സിലെ കലാശ്രീ സ്കൂൾ ഓഫ് ആർട്സ്).
ഭരതനാട്യത്തിലധിഷ്ഠിതമായ ’’ഡാൻസിംഗ് ഡ്രംസ് ട്രാൻസ്’ ഭാരതീയ നാട്യ പൈതൃകത്തെ വരച്ചു കാട്ടാനാണ് ശ്രമിക്കുന്നത്. ശിവപുരാണം, മഹാവിഷ്ണുവിന്റെ അവതാരങ്ങൾ, മഗ്ദലന മറിയം തുടങ്ങിയവയെല്ലാം ദൃശ്യങ്ങളുടെയും ചലനങ്ങളുടെയും ബോധധാരക്കൊപ്പം അനാവൃതമാക്കപ്പെടുകയാണ് ഈ പ്രോഗ്രാമിലൂടെ. ഇന്ത്യൻ ശാസ്ത്രീയ സംഗീതം, ഖവാലി, ബോളിവുഡ്, ഇലക്ട്രോണിക് എന്നിങ്ങനെ സംഗീത്തിന്റെ എല്ലാ മേഖലകളേയും സമന്വയിപ്പിക്കുന്ന പശ്ചാത്തലം കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്കായിരിക്കും കൂട്ടിക്കൊണ്ടു പോവുക.
പാശ്ചാത്യ, ഏഷ്യൻ, ഭാരതീയ സംഗീത സംസ്കാരങ്ങളിലൂടെ ആധ്യാത്മികതയെ ഏകീകരിക്കുന്ന ഇതിന്റെ ആശയം ഇന്ത്യൻ സംഗീത നൃത്ത ലോകത്തെ ആചാര്യ·ാരുടെ സംഭാവനകൾ യുഎസിലെ കലാപ്രേമികൾക്കുളളിൽ സ്ഥാനമുറപ്പിക്കുന്നതിൽ സഹായകമാകും. അഭിനേത്രിയും നർത്തകിയും നൃത്താധ്യാപികയുമായ പദ്മശ്രീശോഭനയ്ക്കൊപ്പം അനന്തകൃഷ്ണൻ മൃദംഗത്തിലും ഗായകനും സംഗീത സംവിധായകനുമായ പാലക്കാട് ശ്രീറാം പുല്ലാങ്കുഴലിലും, പ്രിഥ്വി ചന്ദ്രശേഖർ കീബോർഡിലും, പശ്ചാത്തല സംഗീതമൊരുക്കുന്പോൾ പിന്നണിയിൽ പ്രശസ്ത ഗായിക പ്രീതി മഹേഷും മെത്തും. ന്യൂജേഴ്സിലെ കലാശ്രീ സ്കൂൾ ഓഫ് ആർട്സിലെ കലാകാര·ാരും കലാകാരികളുമാണ് ശോഭനയ്ക്കൊപ്പം അരങ്ങിലെത്തുന്നത്.
ഡാൻസിംഗ് ഡ്രംസ് ട്രാൻസ് എന്ന രണ്ടു മണിക്കൂർ നീളുന്ന നൃത്തപരിപാടിയിലൂടെ ഭാരതീയ നാട്യ പൈതൃകത്തെ വിവിധ ശൈലികളിൽ വരച്ചു കാട്ടുന്നതായിരിക്കും ശോഭനയും സംഘവും. ശിവപുരാണത്തിൽ തുടങ്ങി സൂഫി പാരന്പര്യത്തിന്റെ അലൗകിക സംഗീതത്തിലൂടെയുള്ള നടന സഞ്ചാരം നിറഞ്ഞ കയ്യടികളോടെ മാത്രമേ സ്വീകരിക്കുവാനാകു .
കൂടുതൽ വിവരങ്ങൾക്ക്: പാർഥസാരഥി പിള്ള:(9144394303) ബിനാ മേനോൻ:973-760-6762 ,പദ്മജാ പ്രേം: 201-805-5425 , രാജൻ നായർ: 914-793 -5621, ഗണേഷ് നായർ:914 -826 -1677 , ചന്ദ്രൻ പി: 914-316-7529 .
റിപ്പോർട്ട് :ശ്രീകുമാർ ഉണ്ണിത്താൻ
വെസ്റ്റ് ചെസ്റ്റർ അയ്യപ്പസേവാ ക്ഷേത്രമൊരുക്കുന്ന ശോഭനയുടെ നൃത്ത വിസ്മയം മേയ് 25ന്
06:38 PM Apr 19, 2018 | Deepika.com