ജിദ്ദ: ജിദ്ദ സന്ദർശിക്കുന്ന എ. വിജയരാഘവനും വി. ശശികുമാറിനും സ്വീകരണവും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കണ്‍വെൻഷനും ഇന്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നു.
നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റഹൗഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് പ്രസിഡന്റ് ഷിബു തിരുവനന്തപുരം അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വികസനത്തിൽ രാഷ്ട്രീയത്തിനും മതത്തിനും അതീതമായ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും, വികസന കാര്യത്തിൽ വർഗീയത കലർത്തുന്ന ഒരു വിഭാഗത്തിന്റെ തെറ്റായ പ്രവണതകളെ അംഗീകരിക്കാൻ ആവില്ലെന്നും വിജയരാഘവൻ തന്റെ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതു സർക്കാരിന്റെ വികസന നയത്തിനു വോട്ടു ചെയ്യുമെന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതം ആണെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ടു മുൻ എം.എൽ.എ വി.ശശികുമാർ പ്രസ്താവിച്ചു. വിജയരാഘവനും ശശികുമാറിനും ചടങ്ങിൽ വിവിധ ഏരിയാ കമ്മിറ്റികളും, സബ് കമ്മിറ്റികളും ഹാരാർപ്പണം നടത്തി. നവാസ് വെബായം സ്വാഗതവും ശ്രീകുമാർ മവേലിക്കര നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗങ്ങളായ മജീദ് കോഴിക്കോട്, സലാഹുദ്ദീൻ കൊഞ്ചിറ, ഫിറോസ് മുഴുപ്പിലങ്ങാട്, കെ കെ സുരേഷ്, സി എം അബ്ദുറഹിമാൻ, കിസ്മത്ത് മന്പാട്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കെ.ടി മുസ്തഫ പെരുവള്ളൂർ
നവോദയ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കണ്വെൻഷൻ
12:19 AM Apr 19, 2018 | Deepika.com