അജ്മാൻ: ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസികളുടെ കലാ സാംസ്കാരിക കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഏകതയുടെ പതിനൊന്നാം വാർഷികാഘോഷവും വിഷു ആഘോഷങ്ങളും 'വിഷുവിസ്മയം 2018 ' ഏപ്രിൽ 20 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.
രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഇന്ത്യൻ അസോസിയേഷൻ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. ഈ വർഷത്തെ ഏകതാ സർഗ പുരസ്കാരം പ്രശസ്ത സംവിധായകനും എഴുത്തുകാരനും നടനുമായ രാജസേനന് ചടങ്ങിൽ സമ്മാനിക്കുന്നതാണ്. ഏകതയുടെ സുവനീർ പ്രകാശനവും നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0564090460 / 0557300616
ഏകതയുടെ വിഷു ആഘോഷങ്ങൾ വെള്ളിയാഴ്ച അജ്മാനിൽ
12:11 AM Apr 19, 2018 | Deepika.com