കുവൈത്ത് വാർത്താവിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ഒമർ-അൽ-സാന, അലി അൽ-സങ്കി എന്നിവർക്ക് പുറമെ ജാസിം ട്രാൻസ്പോർട്ട് ആന്റ് സ്റ്റീവ്ഡോറിംഗ് കന്പനിയുടെ സിഇഒ അഡൽ കേഹാരി എന്നീ പ്രമുഖ കുവൈത്ത് പൗരന്മാർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു. നാഫോ പ്രസിഡന്റ് എസ്എൻ. നന്ദകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതവും അഡ്വൈസറി ബോർഡംഗം വി.ആർ. വിജയൻനായർ ആശംസാപ്രസംഗവും നടത്തി.
മികച്ച സംരംഭകർക്കുള്ള നാഫോ അവാർഡ് മാർക്ക് ടെക്നോളജീസ് സിഇഒ സുരേഷ് സി. പിള്ളയും മെഡ് അറേബ്യ സിഇഒ ഭാർഗവൻ നാഗരത്തിനും യഥാക്രമം ഒമർ സാനയും അലി അൽ-സങ്കിയും അവാർഡ് നൽകി. രാരീരം സുവനീറിന്റെ പ്രകാശനം അഡൽ കൊഹാരി, ലുലു എക്സ്ചേഞ്ച് കന്പനി ജനറൽ മാനേജർ ഷൈജു മോഹൻദാസിന് ആദ്യപതിപ്പ് നൽകി കൊണ്ട് നിർവഹിച്ചു. നാഫോ സിംഫണി ട്രൂപ്പിലെ സ്ത്രീകളും കുട്ടികളും ചേർന്നു അവതരിപ്പിച്ച വിഷു ഗീതത്തിന്റെ അകന്പടിയോടുള്ള വിഷുക്കണി കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപ്റ്റി.
നാഫോ ലേഡീസ് വിംഗ് ചീഫ് കോർഡിനേറ്റർ ലക്ഷമി പ്രമോദ് മേനോൻ നാഫോ ട്രഷറർ ഉണ്ണികൃഷ്ണ കൈമൾ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. രാരീരം പ്രോഗ്രാം കണ്‍വീനർ കെ.സി. ഗോപകുമാർ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു ഇന്റർനാഷണൽ ബാൻഡ് ഓർഫിയോ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ ലൈവ് മ്യൂസിക് ഷോ സദസ്യർക്ക് മാസ്മരിക അനുഭവമായി. ഓസ്ക്കാർ ജേതാവ് എ.ആർ. റഹ്മാന്റെ ട്രൂപ്പ് അംഗങ്ങൾ ഉൾപ്പെട്ട ബാൻഡ് ഓർഫിയോയുടെ മാന്ത്രിക സംഗീതം അവിസ്മരണീയമായ അനുഭൂതി സമ്മാനിച്ചതും പ്രേക്ഷകർക്ക് തികച്ചും വേറിട്ട സംഗീതാനുഭവമായി.
റിപ്പോർട്ട്: സലിം കോട്ടയിൽ