കുവൈത്ത് : കുവൈത്ത് കെഎംസിസി കേന്ദ്രകമ്മിറ്റിയും മെഡിക്കൽ വിംഗും സംയുക്തമായി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ഡന്റൽ അലയൻസ്, ഹാർട്ട് ഫൗണ്ടേഷൻ, നജാത്തുൽ ഖൈർ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സ്പന്ദനം 2018 ഏപ്രിൽ 20 വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അബ്ബാസിയയിലെ ഇന്ത്യൻ ഇന്റർഗ്രേറ്റഡ് സ്കൂളിൽ വച്ചു നടപ്പെടുന്നു. രാവിലെ പത്തിന് ഇന്ത്യൻ അംബാസഡർ ഒൗപചാരികമായ ഉദ്ഘാടനം നിർവഹിക്കും.
കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗ് രൂപീകരിക്കപ്പെട്ടിട്ടു നാലുവർഷം പിന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ പ്രവാസികളുടെ ഇടയിൽ പ്രധാനമായും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ഇത്തരം രോഗങ്ങളെയും അതിന്റെ സങ്കീർണതകളെയും തടയുക, വിദൂര സഥലങ്ങളിലും വിവിധ ലേബർ ക്യാന്പുകളിലുമായി വളരെ കുറഞ്ഞ വരുമാനത്തിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കും മറ്റും സൗജന്യമായി തന്നെ ഇത്തരം രോഗങ്ങളുടെ പരിശോധനാ സംവിധാനങ്ങളും മരുന്നുകളും സൗജന്യമായി ലഭ്യമാക്കുക, വിവിധ ഏരിയകളിൽ നടത്തുന്ന മിനി ഫോളോ അപ് ക്യാന്പുകളിലൂടെ തുടർ ചികിത്സ ലഭ്യമാക്കുക, വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെയും സന്ദർശിച്ചു ആവശ്യമായ അടിയന്തിര പിന്തുണ സംവിധാനങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മെഡിക്കൽ വിംഗ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിവിധ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയാണ്.
ഓരോ വർഷവും വിവിധ സ്പെഷ്യലിറ്റികളെ ഉൾപ്പെടുത്തി വിപുലമായ സംവിധാനങ്ങളോടെ രണ്ടായിരത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിൽ നടത്തപ്പെടുന്ന ക്യാന്പുകളാണ് സ്പന്ദനം മെഗാ മെഡിക്കൽ ക്യാന്പുകൾ.
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും: 96652669, 66541356. 98884532, 51719196, 55033496
റിപ്പോർട്ട്: സലിം കോട്ടയിൽ
സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യ ഇന്റർഗ്രേറ്റഡ് സ്കൂളിൽ
12:07 AM Apr 19, 2018 | Deepika.com