അബ്ബാസിയ: ഇന്ത്യയിൽ സംഘ്പരിവാർ നടത്തി കൊണ്ടിരിക്കുന്ന വിധ്വംസക പ്രവർത്തനങ്ങളും വംശീയ ഉന്മൂലനശ്രമങ്ങളെയും മതേതരകക്ഷികൾ ഒന്നിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്ന് വെൽ ഫെയർ പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു.
ന്ധകാലം തേടുന്ന പെണ് ക ത്ത്’ കാന്പയിൻ സമാപനസമ്മേളനത്തിനോടëബന്ധിച്ചു നടത്തിയ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായി അവർ. സംഘ്പരിവാറിനെതിരെ വിരൽ ചൂണ്ടുന്നവരെ ഉ·ാദ ദേശീയതകൊണ്ട് എതിരിടാനാണ് അവർ ശ്രമിçന്നത്. ക്രൂരമായി കൊല്ലപ്പെട്ട എട്ടുവയസുകാരിയായ ആസിഫ ഈ ഉന്മാദത്തിന്റെ ഇരയാണ്.
വെൽഫെയർ കേരള പ്രസിഡന്റ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, കൃഷണദാസ്, അൻവർ സഈദ്, ട്രഷറർ ശൗക്കത്ത് വളാഞ്ചേരി എന്നിവർ ഇന്ത്യയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയെക്കുറിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് റസീന മൊഹിയുദ്ദീൻ കാന്പയിൻ വിശദീകരണം നടത്തി. വനിതാക്ഷേമ വæപ്പ് അസിസ്റ്റന്റ് കണ്‍വീനർ റീന ബ്ലസൻ സംസ്ഥാന സെക്രട്ടറിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ആസിഫയുടെ കൊലപാതകത്തെ ചിത്രീകരിച്ചു ഗഫൂർ കവിതാലാപനം നടത്തി. ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും പ്രോഗ്രാം കണ്‍വീനർ മഞ്ജു മോഹൻ നന്ദിയും പറഞ്ഞു. അൻവർ ഷാജിയുടെ സംവിധാനത്തിൽ ഫഹാഹീൽ മേഖലയിലെ പ്രവർത്തകർ ഒ ക്കിയ സംഗീത ശിåം ശ്രദ്ധേയമായി. സൈനബ് ചാവക്കാട് എഴുതി അമീൻ യാസിർ സംഗീതം നൽകിയ സ്വാഗതഗാനം നിഷയും സംഘവും ആലപിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മതേതര കക്ഷികൾ ഒന്നിച്ചു നിന്ന് ഫാഷിസത്തെ നേരിടണം: ജബീന ഇർഷാദ്
12:02 AM Apr 19, 2018 | Deepika.com