കുവൈത്ത്: യാക്കോബായ സഭയുടെ കുവൈത്ത്, ഡൽഹി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ജീവ സാഗറുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ സെന്റ്. ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി വികാരി റവ. ഫാ. എൽദോസ് പാലയിൽ, പള്ളി മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ചാക്കോ ജേക്കബ് മാന്നാക്കുഴിയിൽ, അസിസ്റ്റന്റ് സെക്രട്ടറി ജിനു എം ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു എബ്രഹാം ജോണ് മാത്യൂസ് വർഗീസ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയും ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി
12:01 AM Apr 19, 2018 | Deepika.com