അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മു​സ്ലീ​ങ്ങ​ൾ​ക്ക് പു​തി​യ കൂ​ട്ടാ​യ്മ

11:19 PM Apr 18, 2018 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും മ​ല​യാ​ളി മു​സ്ലി​ങ്ങ​ൾ​ക്ക് പു​തി​യ ദേ​ശീ​യ കൂ​ട്ടാ​യ്മ നി​ല​വി​ൽ വ​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി വി​വി​ധ ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​വി​ധ കൂ​ട്ടാ​യ്മ​ക​ളാ​ണ് പു​തി​യ സം​രം​ഭ​ത്തി​ന് പി​ന്നി​ൽ. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ നെ​റ്റ്വ​ർ​ക്ക് ഓ​ഫ് മ​ല​യാ​ളി മു​സ്ലിം അ​സ്സോ​സി​യേ​ഷ​ൻ​സ് (NANMMA) എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സം​ഘ​ട​ന വി​വി​ധ പ്രൊ​ഫ​ഷ​ണ​ൽ, ഇ​മ്മി​ഗ്രേ​ഷ​ൻ, സാ​മൂ​ഹ്യ സേ​വ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന സം​രം​ഭ​മാ​യി​രി​ക്കു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​ടു​ത്ത ശ​നി​യാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന ദേ​ശീ​യ പ്ര​തി​നി​ധി കൂ​ട്ടാ​യ്മ​യി​ൽ സം​ഘ​ട​നാ നേ​തൃ​ത്വ​ത്തെ തെ​രെ​ഞ്ഞെ​ടു​ത്തു പ്ര​ഖ്യാ​പി​ക്കും. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കാ​നും മ​റ്റു ഇ​ന്ത്യ​ൻ, മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ഉൗ​ഷ്മ​ള ബ​ന്ധം സൃ​ഷ്ടി​ക്കാ​നും പു​തി​യ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​മെ​ന്നും സം​ഘ​ട​ന​യു​ടെ മീ​ഡി​യ & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ​ക്ക​യ​ച്ച കു​റി​പ്പി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ