ഹൂസ്റ്റണ്‍: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോണ്‍സി തോമസ് (39) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോണ്‍സി (നഴ്സ്, എം.ഡി.ആൻഡേഴ്സണ് ഹോസ്പിറ്റൽ) യാണ് പരേതന്റെ ഭാര്യ. മക്കൾ: എമിൽ , എലിജ, എസ്രാ.
പൊതുദർശനം: ഏപ്രിൽ 22 നു ഞായറാഴ്ച വൈകുന്നേരം 6 മുതൽ 8.30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ (13218, Player St, Houston, TX 77045)
സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 23നു തിങ്കളാഴ്ച രാവിലെ 10നു സെന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപെടുന്നതും തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ വച്ച് ( 1310, N. Main tSreet, Pearland, Texas 77581) നടത്തപെടുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
ചാക്കോ നെല്ലിക്കൽ 713 667 1459
ജോണ്‍ കുരുവിള 281 416 1706
റിപ്പോർട്ട്: ജീമോൻ റാന്നി
ജോണ്‍സി തോമസ് ഹൂസ്റ്റണിൽ നിര്യാതനായി
06:24 PM Apr 18, 2018 | Deepika.com