പ്രോഗ്രാം ചെയർമാന് അസ്ക്കർ കെൽക്കോ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ ഷാജഹാൻ എടക്കര ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദലി പാലോളിപറന്പ്, ശുഹൈബ് പനങ്ങാങ്ങര, കുമാർ ജനന·, അബ്ദുൽ അസീസ് എടക്കര, ജാനിസ് പാലേമാട്, ഷൗക്കത്ത് മക്കരപറന്പ്, ബാബു എരവിമംഗലം, ഷഫ്നാസ് ചാവക്കാട്, ഷമീര്‍ തിരൂര്‍ക്കാട്, മുസ്തഫ എടത്തനാട്ടുകര, നവാസ് വെങ്കിട്ട, യൂനുസ് വള്ളുവനാട് കൂട്ടായ്മ, നജ്മുദ്ധീന്‍, ഹംജിത്ത് കോഴിക്കോട്, ഫിറോസ് കട്ടുപ്പാറ, മജീദ് മണ്ണാർമല തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പ്രവാസികളുടെ കഥകൾ പറഞ്ഞ ഹൃസ്വ ചിത്രങ്ങളിലെ അഭിനയത്തിന് ശംസുദ്ദീൻ മാളിയേക്കലിന് പ്രത്യേക പുരസ്കാരം ശിഹാബ് കൊട്ടുകാട് നൽകി. കൂട്ടായ്മയുടെ രൂപീകരണത്തിൽ പങ്കുവഹിച്ച മുഹമ്മദലി പാലോളിപറന്പിനെയും, ഷാജഹാന് എടക്കരയെയും മൊമന്റോ നൽകി അനുമോദിച്ചു. നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയിലെ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. പ്രോഗ്രാം കണ്‍വീനർ ഷാജഹാന് അന്നിക്കര നന്ദി പറഞ്ഞു.
ഷഫ്നാസ് ചാവക്കാട്, ഷഹീര്‍ എടത്തനാട്ടുകര, സുല്‍ഫിയ മുസ്തഫ എന്നിവർ അവതാരകരായിരുന്നു. തുടർന്നു നടന്ന കലാപരിപാടികൾ സദസിന്റെ മനം കവർന്നു. സലിം കെൽക്കോ, റാസിഖ് താമരത്ത്, സകീര്‍ പുലാമന്തോള്‍, കബീർ എടപ്പാൾ, മഷ്ഹൂദ് മുക്കം, മുഹമ്മദാലി തന്പലകോടന്, ഷെറിന് മലപ്പുറം, സുല്‍ഫി, മുസ്തഫ എടക്കര, അസ്ലം പാലേമാട്, ശബ്നാ ഷൗക്കത്തലി, ഷഹാന ഷമീര്‍, മിന്നു ബാബു, മജ്ന മുസ്തഫ, സുൽഫിയ, അക്മൽ, അല്‍ഫിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ