ബ്ലോ​ക്ക് ചെ​യി​ൻ വ​ഴി സ​ർ​ട്ടി​ഫൈ​ഡ് ഡ​യ​മ​ണ്ട് വി​ൽ​പ​ന​യു​മാ​യി അ​ൽ​കാ​സി​ർ ഗ്രൂ​പ്പ്

10:47 PM Apr 17, 2018 | Deepika.com
ദു​ബാ​യ്: ബ്ലോ​ക്ക് ചെ​യി​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ർ​ട്ടി​ഫൈ​ഡ് ഡ​യ​മ​ണ്ട് വി​പ​ണ​നം ദു​ബാ​യ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ കാ​സി​ർ ഗ്രൂ​പ്പ് ആ​രം​ഭി​ച്ചു. ഷെ​യ്ഖ് അ​ഹ​മ്മ​ദ് ബി​ൻ ഒ​ബെ​യ്ദ് അ​ൽ മ​ക്തൂ​മി​ന്‍റെ പ്രൈ​വ​റ്റ് ഓ​ഫി​സു​മാ​യി ചേ​ർ​ന്നു​ള്ള സം​രം​ഭ​മാ​ണി​ത്. ഡ​യ​മ​ണ്ട് വി​പ​ണ​ന രം​ഗ​ത്ത് ബ്ലോ​ക്ക് ചെ​യി​ൻ സാ​ങ്കേ​തി​ക വി​ദ്യ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സം​രം​ഭ​മാ​ണി​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ക്രി​പ്റ്റോ ക​റ​ൻ​സി​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലോ​ക്ക് ചെ​യി​ൻ സാ​ങ്കേ​തി​ക വി​ദ്യ സ​ർ​ക്കാ​ർ, സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യാ​പി​ക്കു​ക​യാ​ണെ​ന്ന് അ​ൽ കാ​സി​ർ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​അ​മി​ത് ല​ഖ​ൻ​പാ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ​ക്കു​ണ്ടാ​കു​ന്ന മൂ​ല്യ​വ്യ​തി​യാ​ന​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​ത്ത പ​ക​രം സം​വി​ധാ​ന​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ജെ​മ്മോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ർ​ട്ടി​ഫൈ ചെ​യ്ത യ​ഥാ​ർ​ഥ ഡ​യ​മ​ണ്ടു​ക​ൾ ലോ​ക​ത്ത് ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ സ്വ​ത്ത് (ക്രി​പ്റ്റോ അ​സ​റ്റ്) എ​ന്ന നി​ല​യി​ൽ വി​പ​ണ​നം ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്താ​ക​മാ​ന​മാ​യി ആ​യി​രം സ്റ്റോ​റു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണു ക​ന്പ​നി പ​ദ്ധ​തി​യി​ടു​ന്ന​ത്.

വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്പ​നി ഇ​നി​ഷ്യ​ൽ ക്രി​പ്റ്റോ അ​സ​റ്റ് ഓ​ഫ​റി​ങ് ന​ട​ത്തു​ന്നു​ണ്ട്. ക​ന്പ​നി​യു​ടെ ഓ​ണ്‍​ലൈ​ൻ ഷോ​പ്പി​ങ് പോ​ർ​ട്ട​ൽ വ​ഴി ക്രി​പ്റ്റോ അ​സ​റ്റു​ക​ൾ വാ​ങ്ങാം. 250 ഡോ​ള​ർ മു​ത​ൽ 250,000 ഡോ​ള​ർ​വ​രെ​യാ​ണു വി​ല.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള