തുടർച്ചയായി ഇരുപത്തിയെന്നാം വർഷമാണ് സൂര്യ ഫെസ്റ്റിവൽ യുഎഇയിൽ നടക്കുന്നത്. വിഷു ദിനത്തിൽ അരങ്ങേറിയ ഫെസ്റ്റിവൽ നൃത്ത ആസ്വദകർക്കു വിഷു വിരുന്നായി മാറി. പ്രശസ്ത നടി ദിവ്യാ ഉണ്ണിയോടൊപ്പം പ്രശസ്ത നർത്തകിമാരായ രാമാ വൈദ്യനാഥനും പുത്രി ദക്ഷിണാ വൈദ്യനാഥനും അവതരിപ്പിച്ച നൃത്തം ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവമായി. ഒരിടവേളക്ക് ശേഷമാന് ദിവ്യ ഉണ്ണി യുഎഇയിലെ വേദിയിലെത്തുന്നത്.
കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി പ്രതിഭകളുടെ കലാ പ്രകടനങ്ങൾ സൂര്യ ഫെസ്റിവലിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം കലകളെ തുടർന്നും പ്രോസ്ത്സാഹിപ്പിക്കുമെന്നും യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ സുധീർ കുമാർ ഷെട്ടി പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള