അബുദാബി: എമിറേറ്റ്സ് ഫ്യൂച്ചർ ഇൻഡേർനാഷണൽ അക്കാദമി മലയാളം വിഭാഗം വിഷു ആഘോഷിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടത്തിയ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് വിഷുദിനം ആഘോഷിച്ചത് .
മലയാളം പഠിക്കുന്നത് ഒരു നാണക്കേടായി മാറിയിരിക്കുന്ന ഈ സമൂഹത്തിൽ മലയാള ഭാഷാ പഠനത്തിന്റെ പ്രസക്തിയും മലയാളി സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും പകർന്നു കൊടുക്കുക എന്ന ലക്ഷ്യമാണ് ഓരോ ആഘോഷങ്ങളിലൂടെയും വെളിവാക്കപ്പെടുന്നതെന്നു മലയാളവിഭാഗം മേലധികാരി നിഷാനെപ്പൊളിയൻ അറിയിച്ചു. തുടർന്നു കുട്ടികൾ സംഘഗാനവും നൃത്തവും വിഷു ആഘോഷ ചടങ്ങുകളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സജി ഉമ്മൻ കുട്ടികൾക്ക് ആശംസകൾ നേർന്നു പ്രസംഗിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
വിഷു ദിനാഘോഷം
10:39 PM Apr 17, 2018 | Deepika.com