കുവൈത്ത് സിറ്റി: കഠുവ, ഉന്നാവ സംഭവങ്ങളിൽ ഐഎംസി കുവൈത്ത് ഭാരവാഹികൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി രാജ്യത്തിന്റെ വിവിധ കോണുകളിൽ അരങ്ങേറുന്നെതെന്നും കഠുവ, ഉന്നാവ സംഭവങ്ങളിലെ ഇരകൾക്ക് നീതി ഉറപ്പ് വരുത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ജമ്മുവിലെ എട്ടു വയസുകാരിയായ ആസിഫയെന്ന കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് മൃഗീയവും സമാനതകളില്ലാത്തതുമായ പീഡനമാണ്.
ഉന്നാവയിൽ ബലാൽസംഗത്തിന്ന് ഇരയായ പെണ്‍കുട്ടിക്കും നീതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത് .പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കേസിൽ കുടുക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. രാജ്യമെന്പാടും ഈ സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.
നീതിപൂർവവും ശക്തവുമായ നടപടികൾ ഉണ്ടാകുകയും മനുഷ്യ സ്നേഹികളും മതേതര സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂർ അദ്ധ്യക്ഷത വഹിച്ചു .അബൂബക്കർ എ.ആർ, നൗഷാദ് വെറ്റിലപ്പള്ളി, ഉമ്മർ കൂളിയാങ്കൽ, കുഞ്ഞമ്മദ്, ആ.ഇ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഐഎംസി പ്രതിഷേധ സംഗമം
10:16 PM Apr 17, 2018 | Deepika.com