അമേരിക്കയിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

04:35 PM Apr 17, 2018 | Deepika.com
കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആൺകുട്ടി സിദ്ധാന്തിന്‍റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ ലഭിച്ചെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്‍റെയും മകളുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

ഈൽ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനവും കരയ്ക്കെത്തിച്ചു. പോർട്ട്ലൻഡിൽ നിന്നും സാൻഹൊസെ വഴി കലിഫോർണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇവർ അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം..

ലോസ് ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് വടക്കൻ കലിഫോർണിയ വഴി സഞ്ചരിച്ച കുടുംബത്തിന്‍റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തിൽപെട്ടതായിരിക്കാമെന്നാണ് കരുതുന്നത്.