മനാമ: കെഎംസിസി ബഹ്റൈൻ സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ മർഹൂം ഇ. അഹമ്മദ് സാഹിബിന്റെ നാമദേയത്തിൽ ആദ്യമായി ചതുർദിന ഇന്റർ കെഎംസിസി ഫുട്ബോൾ മേള സംഘടിപ്പിക്കാൻ കെ എംസിസി ബഹ്റൈൻ തയാറെടുക്കുന്നു.
ഈമാസം 26, 27, 28, 30 തിയതികളിൽ സിന്ജ് ഇത്തിഹാദ് ക്ലബ്ബ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കഐംസിസി ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ നിലവിലുള്ള ജില്ലാ ഏരിയ കമ്മിറ്റകൾക്ക് അവരുടെ മെന്പർമാരെ ഉൾപ്പെടുത്തി മാത്രമായിരിക്കും ടൂർണമെന്റിൽ പ്രവേശന അനുമതി.
ബഹ്റൈൻ പ്രവാസികൾക്കിടയിൽ കല്പന്തുകളിയെന്ന കായിക മാമാങ്കം സജീവ മായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഐംസിസി മെന്പർമാരുടെ ഫുട്ബോൾ ആവേഷത്തിന് കരുത്തു പകരാനും പ്രായഭേദമാന്യ തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും ഈ ടൂർണമെന്റ് സഹായകരമാകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഫൈനൽ മത്സരത്തോടൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളുമായി മേള ഏപ്രിൽ 30ന് സമാപിക്കും.ഇതുമായി ബന്ധപ്പെട്ട് കഐംസിസി ഹാളിൽ വിളിച്ചു ചേർത്ത ജില്ലാ ഏരിയ ഭാരവാഹികളുടെ യോഗത്തിൽ മൊയ്ദീൻ കുട്ടി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു, ബഹ്റൈൻ കഐംസിസി പ്രസിഡന്റ് ്െ ജലീൽ സാഹിബ്, സെക്രട്ടറി അസൈനാർ കളത്തിങ്ങൾ എന്നിവർ സംസാരിച്ചു സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടിപി മുഹമ്മദലി, മുസ്തഫ , പിവി സിദ്ദീഖ് തുടങ്ങി ജില്ലാ ഏരിയ നേതാക്കളും പങ്കെടുത്ത യോഗത്തൽ അഷ്കർ വടകര സ്വാഗതവും ഉമ്മർ മലപ്പുറം നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് +97333495982.
കെഎംസിസിയുടെ ഇ അഹമ്മദ് സ്മാരക ചതുർദിന റോളിംഗ് ട്രോഫി ഫുട്ബോൾ മേള 26 മുതൽ
11:13 PM Apr 16, 2018 | Deepika.com