സന്തോഷ് ട്രോഫി കേരളത്തിന് നേടിക്കൊടുത്ത കേരള ടീമിന്റെ ക്യാപ്റ്റൻ രാഹുൽ വി. രാജിനുള്ള കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാന്റെ കൈയിൽ നിന്നും രാഹുലിന്റെ ബന്ധു ഏറ്റുവാങ്ങി.
ഹ്രസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ കാസർഗോഡ് മുനിസിപ്പൽ തുരുത്തി വാർഡ് കൗണ്‍സിലർ സമീറ അബ്ദുൽ റസാഖിന് കമ്മിറ്റയുടെ സ്നേഹോപഹാരം ദുബായ് കെഎംസിസി ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം നൽകി.
കാസർഗോഡ് മുൻസിപ്പൽ പരിധിയിൽപെട്ട 10 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആവേശകരമായ കന്പവലി മൽസരവും കുട്ടികൾക്കായുള്ള വിവിധയിനം മൽസരങ്ങളും സംഘടിപ്പിച്ചു. കന്പവലി മൽസരത്തിൽ ഫൈനലിൽ ഫ്രണ്ട്സ് ചാലയെ പരാജയപ്പെടുത്തി കാസിലൈൻ ഫ്രണ്ട്സ് ച്യാന്പന്മാരായി.വിജയികൾക്ക് ദുബായ് കെഎംസിസി അധ്യക്ഷൻ അൻവർ നഹ ട്രോഫികൾ വിതരണം ചെയ്തു.
പരിപാടിയിൽ ഫൈസൽ മുഹ്സിൻ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നെഹ, കഐംസിസി കേന്ദ്ര ഉപാധ്യക്ഷൻ എം.സി ഹുസ്നാർ ഹാജി എടച്ചകൈ, സെക്രട്ടറി നിസാർ തളങ്കര, മുസ്ലിം ലീഗ് ഉദ്മാ മണ്ഡലം പ്രസിഡന്റ് കെ.എ ബക്കർ, ജനറൽ സെക്രട്ടറി എ.ബി ഷാഫി, സമീറ അബ്ദുൽ റസാഖ് കാസർഗോഡ് മുൻസിപ്പൽ തുരുത്തി കൗണ്‍സിലർ, ദുബായ് കഐംസിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹസൈനാർ തോട്ടുംഭാഗം, എം.എ മുഹമ്മദ് കുഞ്ഞി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഹംസ തോട്ടി, ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറർ മുനീർ.പി ചെർക്കള, കാസർഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്നിപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്, ട്രഷറർ ഫൈസൽ പട്ടേൽ, ജില്ലാ കഐംസിസി ഭാരവാഹികളായ ഷെരീഫ് പൈക, ഹനീഫ് ടി.ആർ, ഹസൈനാർ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ സലിം ചേരങ്കൈ, അസീസ് കമലിയ,സിദ്ദിഖ് ചൗക്കി, ഉദ്മാ മണ്ഡലം കഐംസിസി പ്രസിഡന്റ് മുനീർ മുനീർ ബന്താട്, കാസർഗോഡ് മുനിസിപ്പൽ വൈസ് പ്രസിഡന്റുമാരായ സുബൈർ അബ്ദുല്ല , ഹാരിസ് ബ്രതെഴ്സ്, ഹാരിസ് സീനത്, കബീർ ചേരങ്കൈ സെക്രട്ടിമാരായ സർഫ്രാസ് റഹ്മാൻ,നവാസ് തുരുത്തി, സഫവാൻ അനങ്കൂർ, ഗഫൂർ ഉൗദ്,ബഷീർ ചേരങ്കൈ എന്നിവർ പ്രസംഗിച്ചു.