പ്രസിഡന്റ് റവ. ജോണ്‍ മത്തായിയുടെ അധ്യക്ഷതയിൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം ഹൃദ്യവും വികാരനിർഭരവുമായ ചടങ്ങിനു സാക്ഷ്യംവഹിച്ചു. എക്യൂമെനിക്കൽ കൗണ്‍സിലിന്റെ മുൻ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ഏബ്രഹാം സ്കറിയ അച്ചന്േറയും, കൗണ്‍സിലിന്റെ വിവിധ രംഗങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച സോളമൻ അച്ചന്േറയും പ്രവർത്തനങ്ങൾ ശ്ലാഹനീയമാണെന്ന് പ്രസിഡന്റ് ജോണ്‍ മത്തായി അച്ചനും, സ്വാഗതം ആശംസിച്ച ബാബു മഠത്തിൽപ്പറന്പിൽ അച്ചനും പ്രസ്താവിച്ചു.
റവ.ഫാ. മാത്യൂസ് ജോർജ്, ജോണ്സണ് കണ്ണൂക്കാടൻ, അച്ചൻകുഞ്ഞ് മാത്യു എന്നിവർ ബഹുമാനപ്പെട്ട അച്ച·ാർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ഷിക്കാഗോ എക്യൂമെനിക്കൽ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ സാധിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തനങ്ങളായിരിക്കുമെന്നും കൗണ്‍സിലിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം ലഭിച്ചതിലും, ഇതിന്റെ ആത്മാർത്ഥതയുള്ള ഒരു സംഘം ചെറുപ്പക്കാരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിനുമുള്ള നന്ദിയും രേഖപ്പെടുത്തുകയുണ്ടായി.
തുടർന്ന് കൗണ്‍സിലിന്റെ ഉപഹാരം വന്ദ്യ. സ്കറിയ തെലാപ്പള്ളി കോർഎപ്പിസ്കോപ്പയും, റവ.ഡോ. മാത്യു ഇടിക്കുള അച്ചനും വൈദീകർക്ക് സമ്മാനിച്ചു. സെക്രട്ടറി ടീന തോമസ്. ട്രഷറർ ആന്റോ കവലയ്ക്കൽ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം