ഒക്ലഹോമ: ശന്പള വർധനവും സ്കൂൾ ഫണ്ടിംഗും ആവശ്യപ്പെട്ടു ഒക്ലഹോമ പബ്ലിക് സ്കൂളുകൾ കഴിഞ്ഞ 10 ദിവസമായി നടത്തി വന്നിരുന്ന സമരത്തെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന പബ്ലിക്ക് സ്കൂളുകൾ ഏപ്രിൽ 16 തിങ്കൾ മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നഷ്ടപ്പെട്ട അധ്യായദിനങ്ങൾ വീണ്ടെടുക്കുന്നതിനു മേയ് 31 വരെ എല്ലാ ദിവസവും ഒരു മണിക്കൂർ വീതം പ്രവർത്തി സമയം ദീർഘിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രധാന അധ്യാപക സംഘടനകളിൽ ഒന്നായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് സമരം തുടരാൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സംഘടനയായ ഒഇഎ (പ്രൊഫഷണൽ അസോസിയേഷൻ) സമരം അവസാനിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ അധ്യാപകരോടും വിദ്യാർത്ഥികളോടും വിദ്യാലയങ്ങളിൽ ഹാജരാകണമെന്ന് ഒക്ലഹോമ ബോർഡ് ഓഫ് എഡ്യുക്കേഷൻ അൻഡ് അഡ്മിനിസ്ട്രേഷൻ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി. ചെറിയാൻ
ഒക്ലഹോമ പബ്ലിക്ക് സ്കൂളുകൾ ഏപ്രിൽ 16 മുതൽ തുറന്ന് പ്രവർത്തിക്കും
10:42 PM Apr 16, 2018 | Deepika.com