അറ്റ്ലാന്റ: ക്നാനായ കണ്‍വൻഷനിൽ പങ്കെടുക്കുന്ന 8 മുതൽ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ നിന്നും ക്നാനായ ലിറ്റിൽ പ്രിൻസ് & പ്രിൻസസ് മത്സരം നടത്തുന്നു. കുട്ടികളിൽ കലാ, സാംസ്കാരിക ,സമുദായ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി കേരള ക്നാനായ, ടാലൻറ്, അമേരിക്കൻ എന്നീ മൂന്ന് റൗണ്ടുകളിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത്. ഓരോ റൗണ്ടിലും ഒരു കുട്ടിക്ക് മൂന്നു മിനിറ്റ് സമയം ഉണ്ടായിരിക്കുന്നതാണ്.
വിജയികൾക്ക് പുരസ്കാരവും കാഷ് അവാർഡ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കെസിഡബ്ല്യുഎഫ്എൻഎ പ്രസിഡന്റ് സ്മിത വെട്ടു പാറപ്പുറത്ത്( 818 300 2733) , കമ്മിറ്റി ചെയർടോസമി കൈതക്കതൊടിയിൽ (773 544 2010), കോ ചെയർ സിമി പോട്ടൂർ (972 342 1121 ) , സ്വപ്നാ നടുപറംപിൽ (732 979 7557 ), ജൂബി ഉൗരാളിൽ (941 730 7177).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
അറ്റ്ലാന്റാ ക്നാനായ കണ്‍വൻഷനിൽ ലിറ്റിൽ പ്രിൻസ് &പ്രിൻസിസനെ തെരഞ്ഞെടുക്കുന്നു
10:34 PM Apr 16, 2018 | Deepika.com