അബുദാബി: സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ മാർച്ച് 24ന് ഓശാന ശുശ്രൂഷകളും വചനിപ്പു പെരുന്നാളും സെന്റ് ജോസഫ് ഹാളിൽ വച്ചു നടത്തപ്പെടും.
മാർച്ച് 25 മുതൽ 27 വരെ മാർത്തോമാ അപ്പർ ചാപ്പലിൽ ഫാ. ജിനു കുരുവിളയുടെ നേതൃത്വത്തിലും വചനശുശ്രൂഷയുടെ ഉദ്ഘാടനം അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ 25ന് നടത്തപ്പെടും.
മാർച്ച് 28 പെസഹാ ശുശ്രൂഷകളും 30ന് ദുഃഖവെള്ളി ശുശ്രൂഷകളും 31ന് ഉയർപ്പു പെരുന്നാളും സെന്റ് ജോസഫ് ചർച്ച് ഹാളിൽ നടക്കപ്പെടും. ഇടവക വികാരി ഫാ. ജീജൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ ശുശ്രൂഷ ക്രമീകരണങ്ങൾ നടത്തി വരുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ വലിയനോന്പ് കണ്‍വൻഷനും പീഢാനുഭവ ശുശ്രൂഷകളും
10:17 PM Mar 23, 2018 | Deepika.com