അബുദാബി: സിഎസ്ഐ (മലയാളം) ഇടവകയുടെ കഷ്ടാനുഭവ ആഴ്ച്ചയുടെ ശുശ്രൂഷകൾ അബുദാബി സെന്റ. ആഡ്രൂസ് ദേവാലയത്തിൽ നടക്കപ്പെടും. റവ. അലക്സ്. കെ. ഉമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 25നു വൈകിട്ടു 8നു നടത്തപ്പെടുന്ന ഓശാന, 26 മുതൽ 28 വരെ വൈകിട്ടു 8നു നടത്തപ്പെടുന്ന ധ്യാനയോഗം, 29നു വൈകിട്ടു 8നു നടത്തപ്പെടുന്ന പെസഹാ വ്യാഴം, 30നു ഉച്ചയ്ക്കു 12നു നടത്തപ്പെടുന്ന വലിയ വെള്ളിയാഴ്ച, ഏപ്രിൽ ഒന്ന് വെളുപ്പിനു 5ന് നടത്തപ്പെടുന്ന ഉയിർപ്പ് ഞായറാഴ്ച എന്നീ ശുശ്രൂഷകൾക്ക് റവ.അലക്സ്. കെ. ഉമ്മൻ നേതൃത്വം നൽകും. ഇടവക വികാരി റവ. സോജി വെർജീസ് ജോണ് സഹകാർമികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 050-4120123
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി സിഎസ്ഐ ഇടവകയുടെ കഷ്ടാനുഭവാഴ്ചയുടെ ശുശ്രൂഷകൾക്ക് റവ. അലക്സ്. കെ. ഉമ്മൻ നേതൃത്വം നൽകും
10:16 PM Mar 23, 2018 | Deepika.com