ഡാളസ്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന 32-ാം യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറൻസിനായുള്ള ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ കിക്ക് ഓഫ് ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. യൽദോ പൈലിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ജൂലൈ 25 മുതൽ 28 വരെ പെൻസിൽവാനിയ പോക്കണോസിലുള്ള കലഹാരി റിസോർട്ട്സ് ആൻഡ് കണ്വൻഷൻ സെന്ററിൽ ഭദ്രാസന മെത്രാപ്പോലീത്താ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടക്കപ്പെടുന്ന കുടുംബമേളയിൽ കാനഡയിൽ നിന്നും അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറു കണക്കിനു വിശ്വാസികൾ പങ്കെടുക്കും. ധ്യാന ഗുരുക്കളായ അഭി. സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്താ (തൂത്തൂട്ടി ധ്യാന കേന്ദ്രം) വന്ദ്യ. പാറേക്കര പൗലോസ് കോർ എപ്പിസ്കോപ്പാ, റവ. ഫാ. വാസ്ക്കൻ മോവ് സേഷ്യൻ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.
സഭാംഗങ്ങളുടെ ആത്മീയ ഉണർവും പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന കോണ്‍ഫറൻസിന് ഇടവകാംഗങ്ങൾ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വികാരി റവ. ഫാ. യൽദോ പൈലി ഇടവകാംഗങ്ങളെ ഓർമ്മിപ്പിച്ചു.
ഇടവകാംഗമായ ജഗൻ പി. ഏബ്രഹാമിൽ നിന്നും റജിസ്ട്രേഷൻ ഫോറവും ചെക്കും, ട്രസ്റ്റി ജോസഫ് ജോർജ് ഏറ്റുവാങ്ങി കിക്ക് ഓഫ് ചടങ്ങ് ഒൗദ്യോഗികമായി നിർവഹിച്ചു.
അസിസ്റ്റന്റ് വികാരി റവ. ഫാ. രഞ്ജൻ മാത്യു, സെക്രട്ടറി ഷാജി ജോണ്‍ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഭദ്രാസനതലത്തിൽ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ ടാനിയ ജഗൻ (ഒന്നാം റാങ്ക്) ജോഷ്വാ തോമസ് (മൂന്നാം റാങ്ക്) എന്നിവർക്കായുള്ള അവാർഡ് ദാനവും ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ നിർവഹിക്കപ്പെടും.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ ഫാമിലി കോണ്‍ഫറൻസ് കിക്ക് ഓഫ് ശ്രദ്ധേയമായി
10:11 PM Mar 23, 2018 | Deepika.com