ദുബായ്: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ലോകത്ത് ഉടനീളം മാർച്ച് 28ന് ശനിയാഴ്ച ഭൗമ മണിക്കൂർ ആചരിക്കുകയാണ്. പ്രസ്തുത പരിപാടികളിൽ എല്ലാ വർഷത്തേയും പോലെ ദുബായ് കെഎംസിസിയും പങ്കാളിയാവുന്നു. 2007ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആരംഭിച്ച ഈ പ്രവർത്തനം ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം ആഗോള തലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിൽ യുഎഇ ഗവണ്മെന്റും കന്പനികളും വിവിധ മന്ത്രാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും വ്യക്തികളും പങ്കാളികളാവുകയാണ്.
ശൈഖ് സായിദ് വർഷത്തിന്റെ ഭാഗമായും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിയും ദുബായ് കഐംസിസി പ്രവർത്തകരും അനുഭാവികളും സ്ഥാപനങ്ങളും വീടുകളും രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുത ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തി വച്ചു ലോകത്ത് നടക്കുന്ന ഈ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് പ്രസിസന്റ് പി.കെ. അൻവർ നഹ, ആക്ടിംഗ് ജന: സെക്രട്ടറി ഇസ്മയിൽ ഏറാമല എന്നിവർ അഭ്യർത്ഥിച്ചു. പ്രസ്തുത ഭൗമ മണിക്കൂർ ആചരണവുമായി ബന്ധപ്പെട്ട് മാർച്ച് 28 ശനിയാഴ്ച രാത്രി 8.30 ന് അൽ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
ഭൗമ മണിക്കൂർ ആചരണം ദുബായ് കെഎംസിസിയിൽ
11:46 PM Mar 22, 2018 | Deepika.com