കുവൈത്ത്: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കെഇഎ കുവൈത്ത് കൈത്താൻ ഏരിയ കമ്മിറ്റി കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും മെഡിക്കൽ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
പ്രശസ്ത പ്രേമേഹ രോഗവിദഗ്ദനും കേരളത്തിലെയും കുവൈത്തിലെയും ആദ്യതെ ഡയബറ്റിക് ഫൂട്ട് ക്ലിനിക് സ്ഥാപകനുമായ ഡോ. ഗോപകുമാർ ഉഷ്ണകാല രോഗങ്ങളും പ്രമേഹ രോഗ മുൻകരുതലുകളും എന്ന വിഷയത്തിൽ ബോധവൽക്കരണവും സംശയ നിവാരണവും നടത്തി . ഏരിയ സെക്രട്ടറി ഇക്ബാൽ പെരുന്പട്ട സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് ആറങ്ങാടി അധ്യക്ഷതയും
കെഇഎ ചെയർമാൻ എൻജി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് സത്താർ കുന്നിൽ, സെക്രട്ടറി സലാം കളനാട്, വർക്കിംഗ് പ്രസിഡന്റ് ഹമീദ് മദൂർ, ട്രഷറർ രാമകൃഷ്ണൻ കള്ളാർ ഓർഗനേസിങ് സെക്രട്ടറി നളിനാക്ഷൻ എന്നിവരെ ആദരിച്ചു. ചീഫ് കോഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ, പിആർഒ കമറുദ്ധീൻ, വൈസ് പ്രസിഡന്റുമാരായ സുധൻ ആവിക്കര, കബീർ തളങ്കര, നാസർ പി എ, ജോയിൻ സെക്രട്ടറിമാരായ ഖാദർ കടവത്ത്, അസീസ് തളങ്കര, മുൻ കേന്ദ്ര സെക്രട്ടറി മുഹമ്മദ് കുന്ഹി, മുൻ ഏരിയ സെക്രട്ടറി ഷാഫി ബാവ, സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം കുന്നിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഇഎ കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും മെഡിക്കൽ ബോധവൽകരണ ക്ലാസും
11:41 PM Mar 22, 2018 | Deepika.com