കുവൈത്ത്: കേരള സർക്കാരിന്റെ കീഴിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന മലയാളം മിഷന്റെ കീഴിൽ കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ (ഫോക്ക്) താത്പര്യം ഉള്ള എല്ലാ കുട്ടികൾക്കുമായി മാതൃഭാഷ പഠന ക്ലാസുകൾ ആരംഭിക്കുന്നു.
ഇതിന്റെ ഒൗദ്യോഗിക ഉദ്ഘാടനം മംഗഫ് ഫോക്ക് ഹാളിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ കോർഡിനേറ്റർ ജെ. സജി നിർവഹിച്ചു. പ്രസിഡന്റ് ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സേവിയർ ആന്റണി, ബാലവേദി കോർഡിനേറ്റർ ഗിരിമന്ദിരം ശശികുമാർ, ബാലവേദി കണ്‍വീനർ ആദിത്യൻ ദയാനന്ദൻ, വനിതാ വേദി ചെയർ പേഴ്സണ്‍ ലീന സാബു, ഫോക്ക് മാതൃഭാഷ കോർഡിനേറ്റർമാരായ ഷൈമേഷ്, രശ്മി നവീൻ എന്നിവർ പ്രസംഗിച്ചു. ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന ബാലവേദി അംഗങ്ങൾ ആയ അതുൽ രാംദാസ്, അനുപമ ദിലീപ്, അർച്ചന കൃഷ്ണരാജ്, ആവണി ജയൻ, സായന്ത് ശ്രീകാന്ത് ശരണ്‍ പ്രദീപ് എന്നിവർക്ക് ഫോക്കിന്റെ സ്നേഹോപഹാരവും കൈമാറി.
കൂടുതൽ വിവരങ്ങൾക്ക്:
അബ്ബാസിയ &ജലീബ് 97920261
ഫഹാഹീൽ &മംഗഫ് 95577404
ഫർവാനിയ &സാൽമിയ 65667744
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫ്രണ്ട്സ് ഓഫ് കണ്ണൂർ (ഫോക്ക്) മാതൃഭാഷ പഠന ക്ലാസുകൾ ആരംഭിക്കുന്നു
11:40 PM Mar 22, 2018 | Deepika.com