ദുബായ്: ഒരുമ കൽപകഞ്ചേരി യുഎഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന എട്ടാമത് അസ്ലം കപ്പ് ആൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടുർണമെൻറ് മാർച്ച് 23 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ ദുബായ് അൽ വാസൽ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടക്കപ്പെടും.
യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ നിന്നുള്ള 32 ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾ റീജൻസി ഗ്രുപ്പ് ചെയർമാൻ ഷംസുദീൻ മുഹിയുദീൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ സ്ഥാപകനും യുഎഇയിലെ സാമൂഹ്യ മേഖലകളിൽ അതുല്യമായ സംഭാവനകൾ അർപ്പിച്ച മർഹും അസ്ലം മൊയ്തിന്റെ പേരിൽ നടത്തപ്പെടുന്ന ടുർണമെന്റിൽ വിജയിക്കുന്നവർക്ക് ആകർഷണീയമായ പ്രൈസ് മണി സമ്മാനമായി നൽകും. കൂടാതെ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യശാലികൾക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.
ബഷീർ പടിയത്ത്, ഡോ:അൻവർ അമീൻ, റാഷിദ് അസ്ലം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും . സംഘാടക സമിതി ചെയർമാൻ സലാഹ് ആനപ്പടിക്കൽ, മജീദ് ഫാൽക്കണ്‍, അബ്ദുൽ വാഹിദ് , സക്കീർ ഹുസൈൻ , സിദ്ധീഖ് കാലടി, ഇഖ്ബാൽ എന്നിവർ നേത്യത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 050 694077,050 5959007
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
അസ്ലം കപ്പ് ഫുട്ബാൾ ടുർണമെന്റ് വെള്ളിയാഴ്ച അൽ വാസൽ ക്ലബ്ബിൽ
11:26 PM Mar 22, 2018 | Deepika.com