യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് സു​വി​ശേ​ഷ യോ​ഗ​ങ്ങ​ൾ ഏ​പ്രി​ൽ 19 മു​ത​ൽ

11:15 PM Mar 22, 2018 | Deepika.com
ഹൂ​സ്റ്റ​ണ്‍: യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ സു​വി​ശേ​ഷ യോ​ഗ​ങ്ങ​ൾ ഏ​പ്രി​ൽ 19, 20, 21 (വ്യാ​ഴം, വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഹൂ​സ്റ്റ​ണ്‍ (10502, അ​ഹേീി​യൗൃ്യ, ഒീൗെേീി, ​ഠ​ത, 77036) ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന യോ​ഗ​ങ്ങ​ൾ വൈ​കു​ന്നേ​രം 7ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ആ​രം​ഭി​ക്കും.

അ​നു​ഗ്ര​ഹീ​ത സു​വി​ശേ​ഷ പ്ര​സം​ഗ​ക​നും മി​ഷ​ൻ​സ് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഷ​ൻ​സ് ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ തി​രു​വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​യി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഉൗ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു മി​ഷ​ൻ​സ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

ആ​ഴ​മേ​റി​യ തി​രു​വ​ച​ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ശ്ര​വി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും പു​തു​ക്കം പ്രാ​പി​ക്കു​ന്ന​തി​നും ജാ​തി മ​ത ഭേ​ദ​മെ​ന്യേ ഏ​വ​രേ​യും സു​വി​ശേ​ഷ യോ​ഗ​ങ്ങ​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

റ​വ. കെ.​ബി. കു​രു​വി​ള 281 636 0327
മ​ത്താ​യി. കെ. ​മ​ത്താ​യി 281 277 1482
പി.​ഐ.​വ​ർ​ഗീ​സ് 713 436 2880
എ.​എം. എ​ബ്ര​ഹാം 281 208 3473
ജോ​ണ്‍ കു​രു​വി​ള 281 416 1706

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി