ഫൊ​ക്കാ​ന ഫി​ലിം ഫെ​സ്റ്റി​വ​ൽ: ശ​ബ​രി​നാ​ഥ് നാ​യ​ർ ഫെ​സ്റ്റി​വ​ൽ ചെ​യ​ർ​മാ​ൻ, മ​ധു​പാ​ൽ ജൂ​റി ചെ​യ​ർ.

11:14 PM Mar 22, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ന് മാ​റ്റു കൂ​ട്ടാ​ൻ ഇ​ക്കു​റി​യും ഫൊ​ക്കാ​ന ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ന്നു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ 5 മു​ത​ൽ 8 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ശ​ബ​രി​നാ​ഥ് നാ​യ​ർ ചെ​യ​ർ​മാ​നാ​യി ഫി​ലിം ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി​ക്കു രൂ​പം കൊ​ടു​ത്തു.

ച​ല​ച്ചി​ത്ര ലോ​ക​ത്തെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ളും വ​ർ​ക്ക് ഷോ​പ്പു​ക​ളും ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഷോ​ർ​ട് ഫി​ലിം മ​ത്സ​ര​മാ​ണ് പ്രേ​ക്ഷ​ക ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ മ​റ്റൊ​രു പ്ര​ധാ​ന ഇ​നം. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യി​ട്ടാ​ണ് ഫൊ​ക്കാ​ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഷോ​ർ​ട് ഫി​ലിം മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

പ്ര​മു​ഖ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ ജൂ​റി​യാ​ണ് ഷോ​ർ​ട് ഫി​ലിം മ​ത്സ​രം വി​ല​യി​രു​ത്ത​ന്ന​ത് . അ​മേ​രി​ക്ക​യി​ൽ നി​ന്നും പ്ര​ശ​സ്ത ന​ടി മ​ന്യ നാ​യി​ഡു ജൂ​റി അം​ഗ​മാ​കും. സി​നി​മ​യു​ടെ ആ​സ്വാ​ദ​ന ത​ല​ങ്ങ​ളി​ലെ വേ​റി​ട്ട അ​നു​ഭ​വം പ്രേ​ക്ഷ​ക​ർ​ക്ക് ഉ​ള​വാ​ക്കാ​നു​ള്ള വേ​ദി​യാ​യി ഫൊ​ക്കാ​ന ഫി​ലിം ഫെ​സ്റ്റി​വ​ൽ മാ​റു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ച​ല​ച്ചി​ത്ര​കാ​രന്മാർ​ക്കു മു​ഖ്യ​ധാ​രാ സി​നി​മ​യി​ലേ​ക്ക് ഒ​രു വ​ഴി​കാ​ട്ടി​യാ​യി മാ​റു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്ന് ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പും ട്ര​ഷ​ർ ഷാ​ജി വ​ർ​ഗീ​സും പ​റ​ഞ്ഞു. 2016 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം ഉ​ള്ള സൃ​ഷ്ടി​ക​ൾ ഷോ​ർ​ട് ഫി​ലിം മ​ത്സ​ര​ത്തി​നാ​യി അ​യ​ക്കാം . മു​പ്പ​തു മി​നി​റ്റി​ൽ താ​ഴെ ദൈ​ർ​ഘ്യാ​മു​ള്ള ഹൃ​സ്വ ചി​ത്ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ മെ​യ് 25 നു ​മു​ൻ​പ് fokanafilmfest @gmail .com ​എ​ന്ന ഇ​മെ​യി​ൽ അ​യ​ക്കു​ക.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ