ഡാളസ്: ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹവും ക്ഷേത്രസന്ദർശകർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കികൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായ ക്ഷേത്രഭാരവാഹികളുടെ പരിശ്രമവും ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരു പുതിയ വീഥി ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് തുറന്നു കിട്ടി. ഏപ്രിൽ 18 ന് നടന്ന ചടങ്ങിൽ കരോൾട്ടൻ സിറ്റിയുടെ പ്രതിനിധി കിം സംഗ് പുതിയ റോഡ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കരോൾട്ടണ്‍ സിറ്റിയിലേയും ഫാർമേഴ്സ് ബ്രാഞ്ച് സിറ്റിയിലെയും പ്രതിനിധികൾ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം നിർമിച്ചതുകൊണ്ടും പുരോഗമിക്കുന്നതുകൊണ്ടും അതാത് സിറ്റികൾക്ക് ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചു സംസാരിച്ചു.
വിഷുവിന് മുന്‍പു പണിതീർക്കാൻ ഉദ്ദേശിച്ച റോഡ് പ്രതീക്ഷിച്ചതിലും ഒരു മാസം മുൻപേ തീർക്കാൻ സാധിച്ചുവെന്ന് നിർമ്മാണപ്രവർത്തനത്തിനു ചുക്കാൻ പിടിച്ച വിലാസ് കുമാർ അറിയിച്ചു. ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വളർച്ചയിൽ ഭാഗവാക്കാവുന്ന എല്ലാ ഭക്തജങ്ങളേയും നന്ദി അറിയിക്കുന്നതായി കേരളാ ഹിന്ദുസൊസൈറ്റി ചെയർമാൻ കേശവൻ നായരും കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായരും അറിയിച്ചു.
റിപ്പോർട്ട്: സന്തോഷ് പിള്ള
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് നിർമ്മിച്ച പുതിയ റോഡ് ഉദ്ഘാടനം ചെയ്തു
11:12 PM Mar 22, 2018 | Deepika.com