ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ജയിംസ് കൂടാരയോഗം മാർച്ച് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് പീറ്റർ കുളങ്ങളുടെ വസതിയിൽ വച്ചു നടത്തപ്പെട്ടു.
ഇടവക വികാരി മോണ്‍സിഞ്ഞോർ തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി അബ്രാഹം കളരിക്കൽ, സിസ്റ്റർ സിൽവേരിയൂസ്, സിസ്റ്റർ സനൂജ, സിസ്റ്റർ ജോവാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൂടാരയോഗത്തോടനുബന്ധിച്ചുള്ള പ്രാരംഭ പ്രാർത്ഥനകൾക്കുശേഷം ഭവനനാഥൻ പീറ്റർ കുളങ്ങര യോഗത്തിൽ പങ്കെടുത്തേവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഇടവകയുമായി ബന്ധപ്പെട്ട നടന്ന ഇതര വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് മോണ്‍. തോമസ് മുളവനാൽ നേതൃത്വം നൽകി.
ജോജോ ആനാലിൽ മാത്യു മാപ്പിളേട്ട് തങ്കച്ചൻ വെട്ടിക്കാട്ട് എന്നിവർ ചർച്ചകൾ കൂടുതൽ സജീവമാക്കി. ഏലമ്മ കുളങ്ങര കണക്ക് അവതരിപ്പിക്കുകയും സ്റ്റീഫൻ ഒറ്റയിൽ റിപ്പോർട്ട് വായിക്കുകയും ചെയ്തു. ഈമാസം ജന്മദിനമാഘോഷിക്കുന്ന കുട്ടികളെയും മുതിർന്നവരെയും ബഹുമാനപ്പെട്ട വൈദികർ ആശംസകൾ അർപ്പിക്കുകയും ആശീർവദിക്കുകയും ചെയ്തു. കൂടാരയോഗ കോഡിനേറ്റർ സ്റ്റീഫൻ ചൊള്ളംബേൽ യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു. സമാപനം സ്നേഹവിരുന്നോടെ ആയിരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സെന്റ് ജെയിംസ് കൂടാരയോഗം നടത്തപ്പെട്ടു
11:20 PM Mar 21, 2018 | Deepika.com