ടൊറന്റോ: കാനഡയിലെ ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ മാർച്ച് 24നു ശനിയാഴ്ച ടൊറന്റോ സെന്റ് മാർക് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലെ ഫാ. മിശേൽ അറ്റ്ല്ല നയിക്കുന്ന ധ്യാനത്തോടെ രാവിലെ 10ന് ആരംഭിക്കുന്നതാണ്. തുടർന്ന് ഉച്ചനസ്കാരം, വി. കുന്പസാരം, വൈകിട്ട് 6.30നു സന്ധ്യാനമസ്കാരം എന്നിവ നടക്കും.
മാർച്ച് 25ന് ഓശാന ഞായറാഴ്ച രാവിലെ 8ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാനയും ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും, വൈകിട്ട് സന്ധ്യാനമസ്കാരവും.
മാർച്ച് 26 തിങ്കൾ, 27 ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.30നു സന്ധ്യാനമസ്കാരം, ധ്യാന പ്രസംഗം.
മാർച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30നു പെസഹായുടെ പ്രത്യേക കർമ്മങ്ങളും, തുടർന്നു വിശുദ്ധ കുർബാനയും.
മാർച്ച് 29 വ്യാഴാഴ്ച വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം
മാർച്ച് 30 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ദുഖവെള്ളിയാഴ്ചയിലെ പ്രത്യേക യാമ പ്രാർത്ഥനകൾ, സ്ലീബാ വന്ദനം, കബറടക്ക ശുശ്രൂഷകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് സന്ധ്യാനമസ്കാരം, വിജിൽ.
മാർച്ച് 31ന് ശനിയാഴ്ച രാവിലെ 9.30ന് വിശുദ്ധ കുർബാന.
ഏപ്രിൽ 1ന് ഞായറാഴ്ച 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷയിൽ യാമ പ്രാർത്ഥനകൾ, ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.
ഇടവക വികാരി ഫാ. ഡോ. തോമസ് ജോർജ് നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ എല്ലാ ഇടവക ജനങ്ങളും, മറ്റു വിശ്വാസികളും നേർച്ചകാഴ്ചകളോടെ ഭക്തിപൂർവ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അപേക്ഷിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ടൊറന്റോ സെന്റ് തോമസ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ
11:15 PM Mar 21, 2018 | Deepika.com