ജൂ​ലി ജേ​ക്ക​ബ് ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ത്ഥി

11:12 PM Mar 21, 2018 | Deepika.com
ന്യൂ​ജേ​ഴ്സി: ജൂ​ലി ജേ​ക്ക​ബ് ഫൊ​ക്കാ​ന​യു​ടെ 2018-20 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പ​ന്പാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ 2001 മു​ത​ൽ മെ​ന്പ​റാ​യും ര​ണ്ടു വ​ർ​ഷ​മാ​യി അ​സോ​സി​യേ​ഷ​ന്‍റെ ക​മ്മി​റ്റി മെ​ന്പ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ജൂ​ലി 2004 മു​ത​ൽ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന വ്യ​ക്തി​യു​മാ​ണ്.

ലീ​ല മാ​രേ​ട്ടി​ന്‍റേയും ടീ​മി​ന്‍റേയും പ്ര​വ​ർ​ത്ത​നം ഫൊ​ക്കാ​ന​യെ പു​തി​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ലീ​ല മാ​രേ​ട്ടി​ന്‍റെ നേ​തൃ​ത്വം ശ്ശാ​ഘ​നീ​യ​മാ​ണെ​ന്നും ജൂ​ലി പ​റ​ഞ്ഞു. ജൂ​ലി ജേ​ക്ക​ബ് ര​ജി​സ്ട്രേ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തോ​ടൊ​പ്പം ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​ർ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്നു. പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ജൂ​ലി​ക്ക് സം​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം