മാർച്ച് 18 ഞായറാഴ്ച ന്യൂയോർക്കിലെ വിവിധ ദേവാലയങ്ങൾ ടീം അംഗങ്ങൾ സന്ദർശിച്ചു. സഫേണ്‍ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന യോഗത്തിൽ വികാരി റവ. ഡോ. രാജു വർഗീസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ ജോബി ജോണ്‍, ഐസക് ചെറിയാൻ, ഭദ്രാസന കൗണ്‍സിൽ അംഗം സജി എം. പോത്തൻ, ഇടവക ട്രസ്റ്റി ലിജു പോൾ, സെക്രട്ടറി സ്വപ്നാ ജേക്കബ്, മുൻ ജനറൽ സെക്രട്ടറി സൂസൻ വർഗീസ്, ഏരിയാ കോർഡിനേറ്റർ റെജി കുരീക്കാട്ടിൽ, ഘോഷയാത്രാ കോർഡിനേറ്റർ ജോണ്‍ വർഗീസ്(സജി) എന്നിവർ സന്നിഹിതരായിരുന്നു.
ഭദ്രാസന കൗണ്‍സിൽ അംഗം സജി എം. പോത്തൻ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ജോർജ് തുന്പയിൽ കോണ്‍ഫറൻസിനെക്കുറിച്ചും ഫണ്ട് ശേഖരണത്തെക്കുറിച്ചും നിലവിലെ രജിസ്ട്രേഷന്റെ സാധ്യതയെക്കുറിച്ചും നിലവിലെ രജിസ്ട്രേഷന്റെ സാധ്യതയെക്കുറിച്ചും സംസാരിച്ചു. റവ. ഡോ. രാജു വർഗീസ്, എബി ടി. ജോണിൽ നിന്നും രജിസ്ട്രേഷൻ ഫോം സ്വീകരിച്ചു കൊണ്ട് രജിസ്ട്രേഷന്റെ കിക്ക് ഓഫ് നിർവഹിച്ചു. സുവനീറിലേക്കുള്ള ആശംസയുടെ ചെക്ക് ട്രസ്റ്റി ലിജു പോളിൽ നിന്നും ഐസക് ചെറിയാനും ജോണ്‍ വർഗീസും ചേർന്നു സ്വീകരിച്ചു.
ബ്രൂക്ലിൻ സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ നടന്ന ചടങ്ങിൽ കോണ്‍ഫറൻസ് ട്രഷറർ മാത്യു വർഗീസ്, ഫിലിപ്പോസ് സാമുവേൽ, ജോണ്‍ താമരവേലിൽ എന്നിവർ സന്നിഹിതരായിരുന്നു. ടീം അംഗങ്ങൾ വി. കുർബാനയിലും കാതോലിക്ക ദിനാഘോഷത്തിലും പങ്കെടുത്തു. വികാരി ഫാ. ജോർജ് മാത്യു ടീം അംഗങ്ങളെ സ്വാഗതം ചെയ്തു വിവരണം നൽകി. ടീം അംഗങ്ങളോടൊപ്പം ഇടവക ട്രസ്റ്റി ജോണ്‍ വി. ജോണ്‍, സെക്രട്ടറി തോമസ് വർഗീസ് എന്നിവരും സംബന്ധിച്ചു. മാത്യു വർഗീസ്, ഫിലിപ്പോസ് സാമുവേൽ, ജോണ്‍ താമരവേലിൽ എന്നിവർ രജിസ്ട്രേഷൻ, റാഫിൾ, സുവനീർ എന്നിവയെക്കുറിച്ചു സംസാരിച്ചു. ഫാ. ജോർജ് മാത്യു ട്രഷറർ മാത്യു വർഗീസിൽ നിന്നും റാഫിൾ ടിക്കറ്റ് സ്വീകരിച്ചു കൊണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫിനാൻസ്, സുവനീർ കമ്മിറ്റി ചെയർ എബി കുര്യാക്കോസിന്റെ നേതൃത്വത്തിൽ ടീം അംഗങ്ങളായ ടറൻസണ് തോമസ്, വർഗീസ് ഉലഹന്നാൻ, പോൾ കറുകപ്പള്ളിൽ ഇടവക ട്രസ്റ്റി ജോയി പത്രോസ് എന്നിവർ വിശുദ്ധ കുർബാനയിലും അതിനുശേഷം നടന്ന ചടങ്ങിലും സംബന്ധിച്ചു. ഭദ്രാസന കൗണ്‍സിൽ അംഗമായ ഫാ. മാത്യൂസ് തോമസ് ഏവരേയും സ്വാഗതം ചെയ്തു. എബി കുര്യാക്കോസ് കോണ്‍ഫറൻസിനെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ചു. അതോടൊപ്പം ഏവരുടേയും സഹായസഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ഫാ. മാത്യു തോമസ് ഗ്രാന്റ് സ്പോണ്‍സർഷിപ്പ് എടുത്തുകൊണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ