മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ത്മ​ഭൂ​ഷ​ണ്‍ ബ​ഹു​മ​തി സ്വീ​ക​രി​ച്ചു

07:54 PM Mar 21, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ വ​ലി​യ ഇ​ട​യ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ത്യ രാ​ജ്യം ന​ൽ​കി​യ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ പ​ത്മ​ഭൂ​ഷ​ണ്‍ മാ​ർ​ച്ച് 20 ചൊ​വാ​ഴ്ച ഡ​ൽ​ഹി​യി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി റാം​നാ​ഥ് കോ​വി​ന്ദി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ​ക്കൊ​പ്പം മാ​ർ​ത്തോ​മ്മ സ​ഭ​യെ പ്ര​തി​നി​ധി​ക​രി​ച്ചു ഡ​ൽ​ഹി ബി​ഷ​പ്പ് ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, തി​രു​വ​ന​ന്ത​പു​രം ബി​ഷ​പ്പ് ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ന്ത്യ​യു​ടെ വൈ​സ് ചെ​യ​ർ ലീ​ന തോ​മ​സ്, ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. മ​നോ​ജ് മാ​ത്യു, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ പി.​പി. മ​ത്താ​യി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

1918 ഏ​പ്രി​ൽ 27ന് ​ജ​നി​ച്ച മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത 2018 ഏ​പ്രി​ൽ 27ന് 101-ാം ​ജ·​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. 1953 മെ​യ് 23ന് ​ബി​ഷ​പ്പ് ആ​യ തി​രു​മേ​നി 2018 മെ​യ് 23ന് ​അ​റു​പ​ത്തി​യ​ഞ്ചു വ​ർ​ഷം മാ​ർ​ത്തോ​മ്മ സ​ഭ​യി​ൽ മേ​ൽ​പ്പ​ട്ട​ക്കാ​ര​നാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. ഇ​ത് മ​ല​ങ്ക​ര സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം