കണക്ടിക്കട്ട്: വെസ്റ്റ് ഹാർട്ഫോർഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (30 എക്കോ ലെയിൻ, വെസ്റ്റ് ഹാർട്ട്ഫോർഡ്) വലിയ നോന്പിനോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക ധ്യാനം മാർച്ച് 23 വെള്ളിയാഴ്ച മുതൽ 25 ഞായറാഴ്ച വരെ നടക്കും.
വയനാട് മക്കിയാട് ബനഡിക്ടൻ ധ്യാനകേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചനപ്രഘോഷകുമായ ഫാ. ജോയി ചെന്പകശേരിൽ ഒഎസ്ബിയാണ് ത്രിദിന ധ്യാനം നയിക്കുന്നത്. മാർച്ച് 23നു വെള്ളിയാഴ്ച 5.30നു വി. കുർബാനയോടുകൂടി ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കംകുറിക്കും.
മാർച്ച് 24 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 4.30ന് സമാപിക്കും. ശനിയാഴ്ച രാവിലെ കുന്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. മാർച്ച് 25നു ശനിയാഴ്ച ഓശാന തിരുനാൾ ഇടവക സമൂഹം ആഘോഷിക്കുന്പോൾ രാവിലെ 11ന് ആഘോഷമായ കുർബാനയോടുകൂടി ധ്യാനത്തിനു തുടക്കംകുറിക്കുന്നതും, കുരുത്തോല എല്ലാവർക്കും വിതരണം ചെയ്യുന്നതുമാണ്. വൈകിട്ട് 5ന് മൂന്നുദിവസത്തെ ധ്യാനത്തിനു സമാപനംകുറിക്കും.
വലിയ നോന്പിന് ഒരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്ക് എല്ലാവരേയും മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിൽ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: അരുണ്‍ ജോസ് (ട്രസ്റ്റി) 914 826 6489, ജോബി അഗസ്റ്റിൻ (ട്രസ്റ്റി) 860 680 9310.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫാ. ജോയി ചെന്പകശേരി നയിക്കുന്ന നോന്പുകാല ധ്യാനം കണക്ടിക്കട്ടിൽ
07:20 PM Mar 21, 2018 | Deepika.com