ദുബായ്: യുഎഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3യും അമാസ്ക് മീറ്റും മാർച്ച് 22 വ്യാഴാഴ്ച രാത്രി അബു ഹൈൽ ഗ്രൗണ്ടിൽ നടക്കപ്പെടും. കാസർഗോഡിന്റെ കാല കായിക കാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ അമാസ്ക് സന്തോഷ് നഗറിന്റെ യുഎഇ ഘടകമായ അമാസ്ക് യുഎഇ കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് മത്സരങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ മത്സരങ്ങളുടെ ഭാഗമാകുവാൻ നാട്ടിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളായിൽ നിന്നും താരങ്ങൾ എത്തിച്ചേരുന്നുണ്ട്. രാത്രി 10നു നടക്കുന്ന ഉദ്ഘടന ചടങ്ങിൽ യുഎഇ യിലെയും നാട്ടിലെയും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുവാൻ അമാസ്ക് യുഎഇയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ www.facebook.com/amascuae ) സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു.
യുഎഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3 മാർച്ച് 22ന്
10:39 PM Mar 20, 2018 | Deepika.com