കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങളായിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി. റെനി ജോർജിന്റെ കുടുംബത്തിനുള്ള സഹായമാണ് വിതരണം ചെയ്തത്.
കൊല്ലം ജില്ലയിലെ പത്തനാപുരം വിളയിൽ പുത്തൻ വീട്ടിൽ റെനി ജോർജിന്റെ കുടുംബത്തിനുള്ള മൂന്നുലക്ഷം രൂപയുടെ സഹായം പരേതയുടെ ഭർത്താവ് മാത്യൂസ് കുഞ്ഞുവിനു ജമാഅത്ത് ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ് മുഹമ്മദ് പണം കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
റെനി ജോർജിന്റെ കുടുംബത്തിന് ഒരുമ സഹായം നൽകി
10:37 PM Mar 20, 2018 | Deepika.com