മാ​ർ​ത്തോ​മ്മ റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഡാ​ള​സി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി

10:21 PM Mar 20, 2018 | Deepika.com
ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക, യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ൽ​പ്പെ​ട്ട ഇ​ട​വ​ക മി​ഷ​ൻ, സേ​വി​കാ​സം​ഘം, യു​വ​ജ​ന​സ​ഖ്യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 16, 17 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ലു​ള്ള പ്ലേ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യി​ൽ ന​ട​ന്ന റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ്, ഒ​ക്ല​ഹോ​മ, ഓ​സ്റ്റി​ൻ, കൊ​ള​റാ​ഡോ, ല​ബ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റി​ൽ​പ്പ​രം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മൃ​ദ്ധി​യാ​യ ജീ​വ​ൻ എ​ന്ന​താ​യി​രു​ന്നു മു​ഖ്യ ചി​ന്താ​വി​ഷ​യം. മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ മു​ൻ സ​ഭാ സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ളും ആ​യ വെ​രി. റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. റ​വ. പി. ​സി. സ​ജി, റ​വ. മാ​ത്യൂ​സ് ഫി​ലി​പ്പ്, റ​വ. വി​ജു വ​ർ​ഗീ​സ്, റ​വ. ഷാ​ജു പി. ​ജോ​ണ്‍, റ​വ. ജോ​ണ്‍​സ​ണ്‍ ടി. ​ഉ​ണ്ണി​ത്താ​ൻ, റ​വ. അ​ല​ക്സ് കെ. ​ചാ​ക്കോ, റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ്, റ​വ. സോ​നു എ​സ്. വ​ർ​ഗീ​സ്, റ​വ. തോ​മ​സ് കു​ര്യ​ൻ എ​ന്നീ വൈ​ദി​ക​രു​ടെ സാ​ന്നി​ധ്യ​വും സ​മ്മേ​ള​ന​ത്തി​നു നി​റ​പ്പ​കി​ട്ടേ​കി.

റ​വ. അ​ല​ക്സ് കെ. ​ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച യോ​ഗം ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ പ്ര​ഫ. ഫി​ലി​പ്പ് തോ​മ​സ് സി​പി​എ, ഇ​ട​വ​ക മി​ഷ​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റെ​ജി വ​ർ​ഗീ​സ്, സേ​വി​കാ​സം​ഘം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ളി ബാ​ബു, യു​വ​ജ​ന​സ​ഖ്യം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​ജു മാ​ത്യു, ഇ​ട​വ​ക മി​ഷ​ൻ, യു​വ​ജ​ന​സ​ഖ്യം എ​ന്നി​വ​യു​ടെ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി​മ്മാ​രാ​യ സാം ​അ​ല​ക്സ്, ബി​ജി ജോ​ബി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഒ​ടി​യാ​ത്ത ക​ന്പി​ലെ പൊ​ട്ടാ​ത്ത വ​ള്ളി​പോ​ലു​ള്ള ബ​ന്ധം ആ​യി​രി​ക്ക​ണം മ​നു​ഷ്യ​നും ദൈ​വ​വും ആ​യി​ട്ട് ഉ​ണ്ടാ​കേ​ണ്ട​ത്. എ​ങ്കി​ലേ നി​ത്യ​ജീ​വ​ന്‍റെ അ​വ​കാ​ശം ല​ഭി​ക്കു​വാ​ൻ സാ​ധി​ക്കൂ എ​ന്ന് ഉ​ദ്ഘാ​ട​ന ദി​വ​സം റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചു. ര​ണ്ടാം ദി​വ​സം ആ​ശാ മേ​രി മാ​ത്യു ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ലോ​ക​ചി​ന്ത​യി​ൽ മ​നു​ഷ്യ​ൻ ആ​യി​രി​ക്കു​ന്പോ​ൾ അ​വ​ൻ ആ​കു​ല​ത​ക​ളി​ൽ അ​ക​പ്പെ​ട്ടു​പ്പോ​കാ​ൻ ഏ​റെ സാ​ധ്യ​ത ഉ​ണ്ട് ആ​യ​തി​നാ​ൽ അ​തി​ൽ നി​ന്ന് മോ​ച​നം നേ​ടു​വാ​ൻ ദൈ​വി​ക ചി​ന്ത ഏ​റെ അ​നി​വാ​ര്യം ആ​ണെ​ന്ന് ഓ​ർ​മ്മ​പ്പെ​ടു​ത്തി. ഡോ. ​വി. ടി. ​സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു​ള്ള ച​ർ​ച്ച​ക​ളും കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത ആ​യി​രു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന വൈ​ദീ​ക​രാ​യ റ​വ. പി. ​സി. സ​ജി, റ​വ. ജോ​ണ്‍​സ​ണ്‍ ടി. ​ഉ​ണ്ണി​ത്താ​ൻ, റ​വ. മാ​ത്യൂ​സ് ഫി​ലി​പ്പ്, റ​വ. ഷൈ​ജു പി. ​ജോ​ണ്‍, റ​വ. തോ​മ​സ് കു​ര്യ​ൻ, റ​വ. മാ​ത്യു സാ​മു​വേ​ൽ, റ​വ. അ​ല​ക്സ് കെ. ​ചാ​ക്കോ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കോ​ണ്‍​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മാ​ത്യു പി. ​എ​ബ്ര​ഹാം സ്വാ​ഗ​ത​വും സാ​ക് സു​നി​ൽ സ​ഖ​റി​യാ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. സെ​ഹി​യോ​ൻ ഇ​ട​വ​ക​യു​ടെ ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഫി​ലി​പ്പ് മാ​ത്യു പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം